Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

വൻ സ്വർണ വേട്ട...!!! കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണം രണ്ടുപേരിൽ നിന്നായി പിടികൂടി കസ്റ്റംസ്...!!!

20 JANUARY 2024 03:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ലക്ഷ്യമിട്ട് സ്വർണക്കടത്ത് സംഘങ്ങൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാഗ്ദാനം ചെയ്ത് സാധാരണക്കാരായ പ്രവാസികളെ ക്യാരിയർമാരാക്കിയാണ് സ്വർണക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം. എന്നാൽ ഈ കടത്തിക്കൊണ്ടുവരുന്ന സ്വർണം ഒട്ടുമിക്കറും എയർപ്പോർട്ടിലെ പരിശോധനയിൽ പിടികൂടും. വിദഗ്ധ പരിശോധയിലൂടേയും, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലൂടെയും ഇത്തരത്തിൽ സ്വർണക്കടത്തുകാരെ എയർപ്പോർട്ടിൽ പിടികൂടാറുണ്ട്.
ഇപ്പോൾ ഏറ്റവുമൊടുവിലായി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിലായി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ കുമ്പള സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്നും 83 ഗ്രാം സ്വർണ്ണം പിടികൂടിയിട്ടുണ്ട്. ഇയാളുടെ അറ് പെർഫ്യൂം കുപ്പികളിലായി അതിവിദഗ്ധമായി സ്വർണം ദ്രാവകരൂപത്തിലക്കിയാണ് കടത്താൻ ശ്രമിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ അഞ്ചര ലക്ഷം രൂപ വില മതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ടാമത്തെ സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്ന് എത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. ഇയാളെ ആദ്യം കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ബാഗേജ് പരിശോധനയ്ക്കിടയിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ചോക്ലേറ്റിലും ഈന്തപ്പഴത്തിന്റെ വിത്തുകളിലുമായി കടത്താൻ ശ്രമിച്ച ഒൻപത് ലക്ഷം രൂപയുടെ 141 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.

തുടർന്ന്, യുവാവ് ധരിച്ചിരുന്ന ജീൻസിനകത്തുനിന്ന് പൊടിച്ച രൂപത്തിലുള്ള 1,192 ഗ്രാം സ്വർണവും കണ്ടെത്തി. ഇത് പിന്നീട് വേർതിരിച്ചപ്പോൾ 402 ഗ്രാം 24 കാരറ്റ് സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞു. ഈ സ്വർണത്തിന് വിപണിയിൽ 25 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരാഴ്ച്ച മുമ്പ് കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 649ഗ്രാം സ്വര്‍ണ്ണം പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാളെയും പോലിസ് കസ്റ്റഡിയിലെടുത്തുിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ് (38) ആണ് 649 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നെത്തിയത്. വിപണിയില്‍ 41 ലക്ഷത്തിലധികം വില വരും .ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ കാത്തുനിന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ (45) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (17 minutes ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (38 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (53 minutes ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (1 hour ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (1 hour ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (2 hours ago)

മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 x 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി  (2 hours ago)

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (9 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (9 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (9 hours ago)

Malayali Vartha Recommends