ഒമാന്‍ വടക്കന്‍ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി അന്തരിച്ചു...

ഒമാന്‍ വടക്കന്‍ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവില്‍ സുനില്‍ കുമാര്‍ ( 47 ) ആണ് മരിച്ചത്.
റദ്ദയില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജീവനക്കരനായിരുന്നു. സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അശോകന്‍ പറഞ്ഞു.
അച്ഛന്‍: അഴകേശന്‍, അമ്മ: മീനാക്ഷി, ഭാര്യ: മായ, മക്കള്‍: മിഥുന്‍, അദ്വൈത്.
"
https://www.facebook.com/Malayalivartha























