Widgets Magazine
02
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ ഞെട്ടിച്ച വളപട്ടണം മോഷണക്കേസ്... രണ്ടുതവണയാണ് ലിജീഷ് അയൽപക്കത്തെ അരി വ്യാപാരിയുടെ വീട്ടിൽ മോഷണത്തിന് കയറിയത്... കത്തിച്ച ടീഷർട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങൾ കൊണ്ടുവന്നു കാണിച്ചു..


സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാൻ...അർദ്ധരാത്രി എത്തിയത് നാലു യുവാക്കൾ...അവസാനം നടുറോഡിൽ കൂട്ടത്തല്ല്... രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്...


പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ, നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നത്... പൊളിച്ചടുക്കി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍...


ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ്, വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍...27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത്.. 65 വര്‍ഷം ഖനനത്തിനുള്ള സാധ്യത..


സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍...പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചു...

കേരളതീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാല..ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...കള്ളക്കടൽ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുന്നു...

02 APRIL 2024 10:33 AM IST
മലയാളി വാര്‍ത്ത

കേരളതീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തമിഴ്‌നാട് തീരത്തും കടലാക്രമണത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. അതിനാൽ കേരളതീരത്തും തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിനായി പോകുന്നവർ ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളിൽ കടലിൽ ഇറങ്ങുന്നത് കുറയ്‌ക്കണമെന്നും നിർദ്ദേശം നൽകി.

 

കടലാക്രമണ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശ പ്രകാരം പ്രദേശവാസികൾ മാറി താമസിക്കണമെന്നും കടലിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.കനത്ത ചൂടിനിടെ എട്ട് ജില്ലകളിൽ മഴ പ്രവചിക്കുമ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, കോട്ടയം,എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. നാളെയും ഇതേ ജില്ലകളിൽ മഴ തുടരും. ഈ മാസം നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചില ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം എന്നിവയാണ് മുന്നറിയിപ്പുകൾ.

 

തിരുവനന്തപുരം പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ കടൽ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം.കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്,വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

 

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതുവരെ പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും. ആദ്യ തിരകളെത്തുമ്പോൾ തന്നെ ഇത് കള്ളക്കടലാണെന്ന് തിരിച്ചറിയാൻ സാധിക്കം. ഇന്നലെ ഉച്ചയോടെ തന്നെ ഈ പ്രതിഭാസം തുടങ്ങി. വൈകിട്ടോടെ കടൽ തീരത്തെ റോഡിലും വീടുകളിലും വെള്ളമെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ പിതാവ് ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മൊഴി നല്‍കി  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളോ ആസിഡോ ഒഴിച്ച് ജീവനോടെ കത്തിക്കുമെന്ന് ഭീഷണി  (1 hour ago)

അഭിഷേക് ബച്ചന്‍ വിവാഹിതരായവര്‍ക്ക് നല്‍കിയ ഉപദേശം വൈറലാകുന്നു  (2 hours ago)

ഡല്‍ഹി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയും പരാജയപ്പെട്ടുവെന്ന് കെജ്രിവാള്‍  (3 hours ago)

അപൂര്‍വയിനം പക്ഷികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി  (4 hours ago)

ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ  (4 hours ago)

മാർക്കോ പ്രൊമോ സോംഗ് പുറത്തുവിട്ടു  (5 hours ago)

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 2025ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്  (5 hours ago)

സുമതി വളവ് ചിത്രീകരണം ആരംഭിച്ചു  (5 hours ago)

2023ലെ ആന്റിബയോഗ്രാം സര്‍വെയലന്‍സ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി; വീടുകളില്‍ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് പങ്കാളിയായി  (5 hours ago)

എം വി ഗോവിന്ദന്റെ സിബിഐ പേടി കൈയോടെ തൂക്കി മഞ്ജുഷ..! കേസ് ഡയറി ശവപ്പറമ്പിൽ  (5 hours ago)

മൂന്നാറിലെ ജനവാസമേഖലയില്‍ പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു  (5 hours ago)

Valapattanam അതോടെ സമ്മതിച്ചു  (5 hours ago)

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി  (6 hours ago)

Haripad നാട്ടുകാർ കയ്യോടെ പൊക്കി  (6 hours ago)

Malayali Vartha Recommends