Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ എന്ന ആധുനിക അന്ധവിശ്വാസം,.. വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ ...മരിച്ചാൽ ഏലിയനാകാം...

05 APRIL 2024 05:01 PM IST
മലയാളി വാര്‍ത്ത

വട്ടിയൂർക്കാവിലെ നവീൻ ദേവി ദമ്പതികളും സുഹൃത്ത് ആര്യയുടെ മരണം കേരളാ മനസാക്ഷിയെ ഞെട്ടിച്ചതാണ് . അതിന്റെ ഞെട്ടലിൽ നിന്നും അവരുടെ കുടുംബം മാത്രമല്ല . കേരളം മുഴുവൻ നീറുകയാണ്. സാക്ഷരതയിൽ നമ്പർ വൺ എന്ന് അഹങ്കാരത്തോടെ പറയുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിൽ നല്ല വിദ്യാഭ്യസം നേടിയിട്ടുള്ളവർ പോലും ഇത്തരം അന്ധമായ വിശ്വാസങ്ങളുടെ പുറകെ പോകുന്നത് അത്യന്തം പ്രശനങ്ങൾ ഗുരുതരമാക്കുകയാണ്. ഇത്രയൊക്കെ വിവരമുണ്ടായിട്ടും ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുമോ എന്നാണ് നമ്മൾ പോലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു കൊണ്ട് ഇരിക്കുന്നത്. ഇന്നു മരണാനന്തരം ജീവിതം, ഭൂതം, പ്രേതം, ആത്മാവ് തുടങ്ങിയതൊക്കെയും ശാസ്ത്രീയ വീക്ഷണമുള്ളവരുടെ കാഴ്ചപ്പാടിൽ വെറും കെട്ടുകഥകൾ മാത്രമാണ്. ക്ഷേ ഈ ലോകത്ത് ഭൂരിപക്ഷവും വിശ്വാസികളാണെല്ലോ.പണ്ടുകാലം മുതൽക്കേ നിൽക്കുന്ന പ്രശ്നമാണ് മരണാനന്തര ജീവിതം.

 

ഇക്കാര്യത്തിൽ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നിലും തെളിവ് കിട്ടിയിട്ടില്ല.പക്ഷേ വിശ്വാസങ്ങൾക്കും മിത്തുകൾക്കും തെളിവുകൾ വേണമിന്നില്ലല്ലോ. അതുപ്രകാരം ലോകത്തിൽ പ്രചരിച്ചുകൊണ്ടിക്കുന്ന ഒരു കൾട്ടാണ്, മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ. ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിലെ അന്ധവിശ്വാസം എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ സാത്താൻ സേവക്കാരെയോ, ഇല്യൂമിനാറ്റി കൾട്ടുകളെപ്പേെോലായൊ, ഡാർക്ക് വെബ് ടീമുകളെപ്പോലെയോ, അല്ല ഇവർ.അവരുടെ പ്രവർത്തനം സൈബർ ലോകത്താണ്. രക്തം വാർന്ന് മരിച്ചാൽ ഏലിയൻസ് അഥവാ അന്യഗ്രഹജീവികളായി പുനർജ്ജനിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവർ വിശ്വസിക്കുന്നത്! ഇത് കേൾക്കുമ്പോഴാണ്, അരുണാചൽ പ്രദേശിൽ പോയി ആത്മഹത്യ ചെയ്ത മുന്ന് മലയാളികളുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.

കാരണം അവരും വളരെ വിദ്യഭ്യാസമുള്ള സമൂഹത്തിൽ നല്ല ഉന്നത പദവിയിൽ ജോലി ചെയ്യുന്നവർ . ആർക്കും യാതൊരു സംശയവും അവരുടെ പെരുമാറ്റത്തിൽ തോന്നാറില്ല. അവരുടെ മരണവും ഈ പറഞ്ഞത് പോലെയൊക്കെ തന്നെ . രക്തം വാർന്നുള്ള മരണം. ഈ മൂന്നുപേരുടെയും ആത്മഹത്യ പല വിധത്തിലുള്ള സംശയവും ഉയർത്തുകയാണ്. അതിൽ എറ്റവും പ്രധാന സംശയം, മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ എന്ന ആധുനിക അന്ധവിശ്വാസം, കേരളത്തലും എത്തിയോ എന്നതാണ്!കേരളത്തെ ഞെട്ടിച്ച ആത്മഹത്യയിൽ ഉയരുന്ന പ്രധാന ചോദ്യം അവർ എന്തിനാണ്, ഇത്രും ദൂരം താണ്ടി അരുണാചലിൽ പോയി മരിച്ചത് എന്നാണ്. തണുപ്പിൽ ചോരവാർന്ന് മരിച്ചാൽ അന്യഗ്രഹ ജീവികളായി പുനർജ്ജനിക്കാമെന്ന വിചിത്രമായ അന്ധവിശ്വാസമായിരുന്നോ ഇതിന് പുറകിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തിയതായി പൊലീസ് പറയുന്നുണ്ട്.

 

അതുകൊണ്ട് ഈ സംശയം ഒന്നുടെ ഊട്ടിയുറപ്പിക്കുകയാണ്.മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ നവീനിന്റെ ലാപ്‌ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിന് പിന്നിൽ മറ്റൊരുടെയെങ്കിലും സമ്മർദ്ദമോ പിന്തുണയോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. സാത്താൻ സേവ ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിന് ബ്ലാക് മാജിക്കുമായി ബന്ധമുണ്ടെന്ന് ദേവിയുടെ ബന്ധുവായ സൂര്യകൃഷ്ണമൂർത്തി മാധ്യമങ്ങളെ അറിയിച്ചിരുന്നു.മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയം ബലപ്പെടുത്തുകയാണ്.

 

രക്തമാണ് ഇഹലോക ജീവിതത്തിന്റെ അടിസ്ഥാനമെന്നും രക്തം വാർത്ത് മരിച്ചാലേ ഏലിയൻ ആവുകയുള്ളൂ എന്നുമാണ് ഈ കൾട്ടിന്റെ സിദ്ധാന്തങ്ങളിൽ ഒന്ന്.നവീന്റെ ഇത്തരം റീ ഇൻകാർനേഷൻ കൾട്ട് ചിന്തകകളെ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഏലിയൻസ് ആവാൻവേണ്ടി ആളുകൾ മരിച്ചുവെന്നത് നമുക്ക് അത്ഭുതമാവും പക്ഷേ, ലോകത്ത് അത് അപൂർവമല്ല.അങ്ങനെയും ഒരു ചെറിയ വിഭാഗം ലോകത്തുണ്ട്.എന്തായാലും നാസ അടക്കമുള്ള ലോകത്തിലെ എറ്റവും വലിയ ബഹിരാകാശ എജൻസി തൊട്ട് നമ്മുടെ ഐസ്ആർഒ വരെ അന്യഗ്രഹജീവികൾ ഉണ്ടോ എന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷേ ഇതുവരെ പോസറ്റീവായ യാതൊരു തെളിവും കിട്ടിയിട്ടില്ല. അങ്ങനെ ഒരു തെളിവ് ആരെങ്കിലും കൊണ്ടുവന്നാൽ അത് നൊബേൽ സമ്മാനത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. എന്നിട്ടും ഏലിയൻസ് കൾട്ടിന്റെ പിറകേ പോരാൻ ആളുകളുണ്ട്.എന്തായാലും കേരളവും ഒന്ന് സൂക്ഷിക്കണം. കാരണം വിദ്യാസമ്പന്നരായ അന്ധവിശ്വാസികൾ ഏറെയുള്ള നാടാണെല്ലോ ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (5 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (5 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (7 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends