Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം... തലസ്ഥാനത്ത് പോസ്റ്ററുകൾ...നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്...മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു...

13 JUNE 2024 01:10 PM IST
മലയാളി വാര്‍ത്ത

കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകൾ. കെ.പി.സി.സി, ഡി.സി.സി ഓഫീസുകളുടെ സമീപമാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിലുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസം രാത്രി പതിച്ചത്.നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. തൃശൂരിലെ തോൽവിക്ക് ശേഷം പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന് പരസ്യ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം പാർട്ടി നേതൃമാറ്റം സംബന്ധിച്ച ചർച്ച തുടങ്ങാനിരിക്കെയാണ് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് സമീപം മുരളിക്ക് അനുഭാവം പ്രകടിപ്പിക്കുന്ന പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.

 

കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് തൃശൂർ ഡിസിസിയിലുണ്ടായ തർക്കത്തിന്റെ ചുവടുപിടിച്ച് അളഗപ്പനഗറിലും പോസ്റ്റർ വിവാദം. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അളഗപ്പനഗർ കോൺഗ്രസ് ഓഫിസിന്റെ മതിലിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.ഇരുപതോളം പോസ്റ്ററുകൾ പതിച്ചിരുന്നുവെങ്കിലും ഒരെണ്ണം ഒഴികെ ബാക്കിയുള്ളവ കീറികളഞ്ഞ നിലയിലായിരുന്നു. സംഭവം വിവാദമായതോടെ ബാക്കി നിന്ന പോസ്റ്ററും നീക്കം ചെയ്തു.കെ.മുരളീധരനെ തോൽപിക്കാൻ ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിൽ ശ്രമം നടന്നതായി ആരോപിച്ചാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡ് കെ മുരളീധരന് സ്വന്തം. ആറ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി. കെട്ടിവെച്ച കാശും പോയി.ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നു പേരാണ്. കെ കരുണാകരനും ഉമ്മന്‍ചാണ്ടിക്കും ഒപ്പം കെ മുരളീധരനും . 12 തെരഞ്ഞെടുപ്പുകളിലാണ് ഇവര്‍ പോരിനിറങ്ങിയത്. ഉമ്മന്‍ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരന്‍ രണ്ടു തവണ തോറ്റു. മുരളീധരന്‍ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.1996 ല്‍ കോഴിക്കോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനോട് തോറ്റായിരുന്നു മുരളീധരന്റെ പരാജയ തുടക്കം. കെ കരുണാകരനും ആ തെരഞ്ഞെടുപ്പില്‍ വി വി രാഘവനോട് തൃശ്ശൂരില്‍ തോറ്റു. അച്ഛനും മകനും തോറ്റ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത. 1998 ല്‍ മണ്ഡലം മാറി മുരളീധരന്‍ തൃശ്ശൂരിലെത്തി. വി വി രാഘവന്‍ ജയം ആവര്‍ത്തിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആളെന്ന പേരും സ്വന്തമാക്കി.

 

കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ മുരളി, നിയമസസഭാംഗമാകാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു.വടക്കേഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ നിലവിലെ എംഎല്‍എ യെ രാജിവെപ്പിച്ചു. മത്സരത്തില്‍ എ സി മൊയ്തീനോട്് തോറ്റു. മന്ത്രിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്ന ആദ്യ ആളെന്ന പേരും സ്വന്തമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം കൊടുവള്ളിയില്‍ പി ടി റഹീമിനോടും തോറ്റു.2009 ല്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ ഷാനവാസ് 4.10 ലക്ഷം വോട്ടു നേടി ജയിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടു പോലും കിട്ടാതെ മുരളി മൂന്നാം സ്ഥാനത്തായി. കെട്ടിവെച്ച കാശും പോയി. അവസാന തോല്‍വി നേമത്തായിരുന്നു. ബിജെപി തോല്‍പ്പിക്കുമെന്ന് പറഞ്ഞ് എത്തിയെങ്കിലും മൂന്നാമനായി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി.മൂന്നുതവണ കോഴിക്കോട് ലോകസഭയിലും രണ്ടു തവണ വട്ടിയൂര്‍ക്കാവ് നിയമസഭയിലും നിലവില്‍ വടകര ലോകസഭയിലുമാണ് മുരളീധരന്റെ വിജയം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends