Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

സ്ട്രോക്ക് വന്നു കിടപ്പിലായ പ്രവാസി, തുടർചികിത്സയ്ക്കായി നവയുഗത്തിൻ്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

14 JUNE 2024 05:50 PM IST
മലയാളി വാര്‍ത്ത

പക്ഷാഘാതം പിടിപെട്ട് ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന് കിടപ്പിലായ പ്രവാസി, നവയുഗം ജീവകാരുണ്യ വിഭാഗത്തിൻ്റെ സഹായത്തോടെ തുടർചികിൽസയ്ക്കായി നാട്ടിലേക്ക് മടങ്ങി.കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് കുമാർ (53 വയസ്സ്) ആണ് നാട്ടിലേക്ക് മടങ്ങിയത്. അൽഹസ മേഖലയിലെ ഷുഖൈഖ്  കഴിഞ്ഞ 18 വർഷമായി വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനോജ് കുമാർ. ജോലിക്കിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന്  കഴിഞ്ഞ 23 ദിവസമായി ബെഞ്ചലവി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം അൽഹസ്സ ജീവകാരുണ്യ പ്രവർത്തകരായ ജലീൽ കല്ലമ്പലവും, സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയിൽ പോയി പരിചരിക്കുകയും വേണ്ട മനോധൈര്യം നൽകി തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സയെ തുടർന്ന് കുറച്ച് അസുഖം ഭേദപ്പെട്ടെങ്കിലും ദീർഘമായ ഒരു തുടർ ചികിത്സ മനോജിന് ആവശ്യമാണ് എന്ന് ഡോക്ടർമാർ അറിയിച്ചു. അതിനെ തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകർ മനോജ് ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ സഹകരണത്തോടെ എല്ലാ ആനുകൂല്യങ്ങളും നൽകി  മനോജിനെ നാട്ടിൽ അയക്കുന്നതിനുള്ള ശ്രമത്തിലായി.

മനോജിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് ചികിത്സയുടെ റിപ്പോർട്ട് നാട്ടിൽ തുടർ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്തിയാണ്  മനോജിനെ  നാട്ടിൽ അയക്കാനുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ശ്രമങ്ങൾ പൂർത്തിയാക്കിയത്.
നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ഷാജി മതിലകം, മണിക്കുട്ടൻ, ഷിബു കുമാർ, ജീവകാരുണ്യ പ്രവർത്തകനായ വിക്രമൻ തിരുവനന്തപുരവും പ്രധാന പങ്കുവഹിച്ചു.

നോർക്കയുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് സൗകര്യം നവയുഗം നോർക്ക പ്രവർത്തകനായ ദാസൻ രാഘവൻ  നോർക്കയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തി. തുടർന്ന് നടപടികൾ പൂർത്തിയാക്കി മനോജിനൊപ്പം ജലീൽ കല്ലമ്പലവും സഹയാത്രികനായി , ദമ്മാം വിമാനതാവളം വഴി നാട്ടിലേയ്ക്ക്കൊണ്ടു പോയി. മനോജിനെ യാത്രയാക്കാനായി എയർപോർട്ടിൽ ഷാജി മതിലകം, ലത്തീഫ് മൈനാഗപ്പള്ളി, വിക്രമൻ തിരുവനന്തപുരം, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക് എന്നിവരെല്ലാം എത്തിയിരുന്നു. എയർപോർട്ടിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെല്ലാം ഷാജി മതിലകം ഇടപെട്ട് പൂർത്തിയാക്കി.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (46 minutes ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (56 minutes ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (1 hour ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (2 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (2 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (2 hours ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (2 hours ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (3 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (3 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (3 hours ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (3 hours ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (4 hours ago)

Malayali Vartha Recommends