Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കുവൈത്തിലെ തൊഴിലാളികളുടെ താമസസ്ഥലത്തെ തീപിടിത്തം... അപകടം ദൗര്‍ഭാഗ്യകരമെന്നും തീപിടിത്തം ഉണ്ടായ സമയത്ത് താന്‍ കേരളത്തിലായിരുന്നുവെന്നും എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമ കെ ജി എബ്രഹാം

15 JUNE 2024 05:56 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ  തൊഴിലാളികളുടെ താമസസ്ഥലത്തെ അപകടം ദൗര്‍ഭാഗ്യകരമെന്നും തീപിടിത്തം ഉണ്ടായ സമയത്ത് താന്‍ കേരളത്തിലായിരുന്നുവെന്നും എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമ കെ ജി എബ്രഹാം. കുവൈറ്റില്‍ അപകടമുണ്ടായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.അപകടമുണ്ടായ സമയത്ത് തിരുവനന്തപുരത്തായിരുന്നു.

എല്ലാ തൊഴിലാളികളെയും കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. ക്യാമ്പുകള്‍ സുരക്ഷിതമാണോയെന്നത് സ്ഥിരമായി വിലയിരുത്താറുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ തന്റെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കും. അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കും.

ആരെയും മുറിയില്‍ പാചകം ചെയ്യാന്‍ അനുവദിക്കാറില്ല. അടുക്കളയിലാണ് പാകം ചെയ്യുന്നത്. കമ്പനിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ക്യാമ്പില്‍ താമസവും ആഹാരവും സൗജന്യമായിരുന്നു. ഓരോ മുറിയിലും മൂന്നോ നാലോ പേരാണ് താമസിച്ചിരുന്നത്. തിങ്ങിക്കൂടിയായിരുന്നില്ല തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. 120 പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 70 പേരാണ് ഉണ്ടായിരുന്നത്. കെട്ടിടം പഴയതായിരുന്നില്ല. എസി സൗകര്യമുള്ള പുതിയ കെട്ടിടമായിരുന്നു അത്. കെട്ടിടം വാടകയ്ക്ക് എടുത്തതായിരുന്നു. ഓരോ മൂന്ന് മാസത്തിലും സുരക്ഷാപരിശോധനകള്‍ നടത്തിയിരുന്നു. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും കെ ജി എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ ചിലര്‍ തൊഴില്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് ജോലി നല്‍കും. ദുരന്തത്തില്‍ ക്ഷമ ചോദിക്കുന്നു. സംഭവമറിഞ്ഞ് വീട്ടിലിരുന്ന് കരയുകയായിരുന്നു. 25 വര്‍ഷത്തോളമായി ഞങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നവരായിരുന്നു അവരില്‍ പലരും. ഞങ്ങളുടെ തെറ്റുമൂലം സംഭവിച്ച ദുരന്തമല്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അവരാണ് കമ്പനി പടുത്തുയര്‍ത്തിയത്. അവര്‍ ഞങ്ങളുടെ കുടുംബമാണ്. എല്ലാ തൊഴിലാളികള്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. മരിച്ചവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കും. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണം. കമ്പനിയുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends