Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യാത്രക്കിടെ വിമാനത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ; മടക്കയാത്രാ ടിക്കറ്റിന് കൂടുതല്‍ തുക ആവശ്യപ്പെട്ട എയര്‍ ഇന്ത്യയ്ക്ക് പണി കൊടുക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ...

26 JUNE 2024 04:18 PM IST
മലയാളി വാര്‍ത്ത

വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാള്‍ അതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ പിടിയിലായി. മലപ്പുറം സ്വദേശി സുഹൈബിനെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. കൊച്ചിയില്‍നിന്നു ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പറക്കേണ്ടിയിരുന്ന എ.ഐ.149 വിമാനത്തിനു നേരെ വ്യാജ ബോംബ് ഭീഷണി ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുംബൈയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററിലേക്കു ബോംബ് ഭീഷണി ലഭിച്ചത്. അലര്‍ട്ട് ഉടന്‍ തന്നെ കൊച്ചിയില്‍ എയര്‍ ഇന്ത്യയെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെയും അറിയിച്ചു.

സിയാലില്‍ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബി.ടി.എ.സി) ചേര്‍ന്നു ഭീഷണി വിലയിരുത്തി വിമാനത്താവളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിങ് സംവിധാനങ്ങള്‍ പരിശോധിച്ചാണ് ഫോണ്‍ കോള്‍ തിരിച്ചറിഞ്ഞത്. എ.ഐ. 149 വിമാനത്തില്‍ ലണ്ടനിലേക്കു പോകാനിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷുഹൈബ് (29) ആണ് വിളിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭാര്യക്കും മകള്‍ക്കും ഒപ്പം ഷുഹൈബിനെ കൂടുതല്‍ ചോദ്യംചെയ്യലിനും നിയമനടപടികള്‍ക്കുമായി പോലീസിനു കൈമാറി.

കൊച്ചിന്‍ എയര്‍പോര്‍ട്ട് ബി.ടി.എ.സിയില്‍നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് വിമാനം എയര്‍ക്രാഫ്റ്റ് സുരക്ഷിത പാര്‍ക്കിങ് പോയിന്റിലേക്കു മാറ്റി. വിമാനം വിശദമായി പരിശോധിച്ചശേഷം പറക്കലിന് അനുമതി നല്‍കി. എ.ഐ.149 വിമാനത്തിന്റെ ചെക്ക്-ഇന്‍ പ്രക്രിയ രാവിലെ 10.30 നു പൂര്‍ത്തിയായി. 215 യാത്രക്കാര്‍ക്കുള്ള ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഉച്ചയ്ക്ക് 1.25നു പുറപ്പെട്ടു. ഇന്നലെ രാവിലെ 11.50നു പുറപ്പെടേണ്ടതായിരുന്നു വിമാനം. വിമാനത്തില്‍ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നല്‍കി അതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണു യാത്രക്കാരനെയും കുടുംബത്തെയും കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഡല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തിയശേഷം ലണ്ടനിലേക്കു പോകുന്ന വിമാനത്തിലായിരുന്നു ബോബ് ഭീഷണി. ഡല്‍ഹിയില്‍ വച്ചുതന്നെ വിമാനത്തില്‍ സുരക്ഷാ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇതിനിടെ ഇതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഷുഹൈബും ഭാര്യയും മകളും കൊച്ചി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ ഒന്നോടെയാണ് എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍ കെയറിലേക്ക് ഷുഹൈബ് ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ തവണ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ മകള്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റെന്നും അതിനാല്‍ ഇന്നു പുറപ്പെടുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം.

 

 

ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ വിമാനത്തില്‍നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും ശാരീരികാസ്വസ്ഥതയുള്ളതിനാല്‍ മടക്കയാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് എയര്‍ ഇന്ത്യ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്.

 

 

മുംബൈയിലെ എയര്‍ ഇന്ത്യാ ഓഫിസിലേക്ക് സ്വന്തം ഫോണില്‍ വിളിച്ചാണ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന്, ഇയാള്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ലണ്ടനില്‍നിന്ന് എത്തിയ വിമാനം തിരിച്ചുപോകുന്നതിനുമുമ്പ് യാത്രക്കാരെയും ലഗേജുകളും കര്‍ശനമായി പരിശോധിക്കുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends