ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി മരണത്തിന് കീഴടങ്ങി

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി മരണത്തിന് കീഴടങ്ങി. മലപ്പുറം മഞ്ചേരി തുറക്കല്‍ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാന്‍ മോന്‍ (28) ആണ് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ മരിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: റംസീന, മക്കള്‍: ഹിന, ഹാദി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha



























