Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സൗദിയിൽ കൊടുംമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും...!!

15 OCTOBER 2024 11:26 PM IST
മലയാളി വാര്‍ത്ത

യുഎഇയ്ക്ക് പിന്നാലെ സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത. മഴ ശക്തമാകുമെന്നതിനാൽ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്‌വരകൾ ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ എന്നിടങ്ങളിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വരെ ഇത്തരത്തിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മക്ക രാജ്യത്തിന്റെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴയ്ക്കാണ് സാധ്യത.

മക്ക മേഖലയിൽ വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്ക മേഖലയിലെ തായിഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത കൂടുതലാണ്. അതേസമയം തുറാബയിൽ നേരിയ മഴ ലഭിച്ചേക്കാം. അൽ ബഹ, അസിർ, ജിസാൻ, നജ്‌റാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കാം. കിഴക്കൻ പ്രവിശ്യയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് റിയാദ് മേഖലയെയും ബാധിക്കും.

വാദി അൽ ദവാസിർ, അൽ സുലൈയിൽ, അൽ അഫ്ലാജ്, ഹവ്ത ബാനി തമീം, അൽ ഖർജ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, പ്രത്യേകിച്ച് ദൃശ്യപരത കുറഞ്ഞ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് തുടരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളും നല്‍കുന്ന കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ കൃത്യമായി ശ്രദ്ധിക്കുകയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇതേസമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്താൽ യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. ഇതോടനുബന്ധിച്ച് റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെങ്കിലും കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ന്യൂനമർദം മൂലം പെട്ടെന്നുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുവരികയാണ്. കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുമെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (1 hour ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (1 hour ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (5 hours ago)

Malayali Vartha Recommends