Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പ്രവാസികൾ പെട്ടികെട്ടി നാട്ടിൽ പോകേണ്ടിവരും, പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത്, ഈ നാല് പ്രധാന മേഖലകളിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു...!!!

06 NOVEMBER 2024 11:27 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ പല വഴികൾ കൊണ്ടുവരികയാണ്. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന കുവൈത്തും, പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത് സ്വദേശിവത്ക്കരണത്തിന്റെ ആക്കം കൂട്ടുന്നതിനാൽ പ്രവാസികൾക്ക് തിരിച്ചടിയാകും.

സിവിൽ സർവീസ് കമ്മീഷൻ തലവൻ ഡോ. ഇസ്സാം അൽ റുബയ്യാൻ സ്വകാര്യമേഖലയിൽ കുവൈറ്റ് പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കം കുറിച്ച തായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ വ്യവസായങ്ങളിൽ ദേശീയ പ്രതിഭകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ പദ്ധതിയുടെ നിർണായക ഭാഗമായാണ് ഈ സമഗ്ര പഠനമെന്ന് അധികൃതർ അറിയിച്ചു.

നാല് പ്രധാന മേഖലകളിലാണ് സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താൻ കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾ, വിനോദസഞ്ചാര മേഖല, സഹകരണ സ്ഥാപനങ്ങൾ, സ്പെഷ്യൽ എഡ്യുക്കേഷൻ സ്കൂളുകൾ എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ സ്വദേശി പങ്കാളിത്തം വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ നടക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമായ രീതിയിൽ സ്വദേശി നൈപുണ്യം വളർത്തിയെടുക്കാനുള്ള ശേഷി ഈ മേഖലകൾക്കുണ്ട് എന്നതിനാലാണ് ആദ്യഘട്ടത്തിൽ ഇവയെ തിരഞ്ഞെടുക്കാൻ കാരണം.

സ്വകാര്യമേഖലയ്ക്കായി നേരത്തേ തീരുമാനിച്ചു നൽകിയ സ്വദേശിവൽക്കരണ നിരക്കുകൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിവിൽ സർവീസ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. അൽ റുബയ്യാൻ വ്യക്തമാക്കി. സ്വദേശി വൽക്കരണത്തിനായുള്ള സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ തസ്തികകൾ കണ്ടെത്തുന്നതിന് പുറമേ, ഈ മേഖലകളിൽ അടുത്ത ദശകത്തിൽ കുവൈറ്റ് പൗരന്മാരുടെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതിയും പഠനത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

കഴിഞ്ഞ ജൂൺ 13ന് സിവിൽ സർവീസ് കമ്മീഷൻ ഇതേക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. സ്വകാര്യമേഖലയിലെ കുവൈറ്റ് പൗരന്മാരുടെ ഭാവിയിലെ തൊഴിൽ സാധ്യത രൂപപ്പെടുത്തുന്നതിൽ ഡോ. അൽ റുബയ്യാന്റെയും സിവിൽ സർവീസ് കമ്മീഷന്‍റെയും ശ്രമങ്ങൾ പ്രധാന പങ്ക് വഹിച്ചതായി അധികൃതർ അറിയിച്ചു.ഇത് കൂടാതെ കുവൈറ്റ് പൗരന്മാരുടെ കഴിവുകളെയും നൈപുണികളെയും വികസിപ്പിച്ചു കൊണ്ട് സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള മികച്ച ഒരു തൊഴിൽ സേനയെ വളർത്തുന്നതിനുള്ള സമഗ്ര പദ്ധതിയും സിവിൽ വർവീസ് കമ്മീഷൻ്റെ നേതൃത്യത്തിൽ സമാന്തരമായി നടന്നു വരുന്നുണ്ട്.

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നയം നടപ്പിലാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടത് 2048 പ്രവാസി ജീവനക്കാരെ. വിവിധ തസ്തികകളില്‍ നിന്ന് പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിനുള്ള സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.എഞ്ചിനീയറിങ് തസ്തികകളില്‍ നിന്ന് 54 പേര്‍, അധ്യാപനം, വിദ്യാഭ്യാസം, പരിശീലനം മേഖലയില്‍ നിന്ന് 1,100 പേര്‍, സാമൂഹികം, വിദ്യാഭ്യാസം, കായികം, ഐടി തസ്തികകളില്‍ നിന്ന് 324 പേര്‍, ശാസ്ത്രവുമായി ബന്ധപ്പെട്ട റോളുകളില്‍ നിന്ന് 24 പേര്‍, കല, മാധ്യമം, പബ്ലിക് റിലേഷന്‍സ് മേഖലകളില്‍ നിന്ന് 17 പേര്‍, സാമ്പത്തിക സ്ഥാനങ്ങളില്‍ നിന്ന് 13 പേര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിരിച്ചുവിടപ്പെട്ട പ്രവാസി ജീവനക്കാരുടെ കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (15 minutes ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (22 minutes ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (32 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (43 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (49 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (56 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (58 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

Malayali Vartha Recommends