ദുബൈ വിമാനത്താവളം വഴി ഈ മാസം കടന്നുപോകുന്നവരാണോ നിങ്ങൾ, യാത്രക്കാർ ഈ കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രത്യേക അറിയിപ്പുമായി അധികൃതർ, വരാൻപോകുന്നത് എയര്‍പോര്‍ട്ടിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങൾ...!!!
നിരവധി യാത്രക്കാരാണ് പ്രതിദിനം ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. തിരക്ക് നിയന്ത്രിക്കാനായി അത്യാധുനിക സംവിധാനങ്ങൾ ഇവിടെ പ്രയോജനപ്പെടുത്താറുണ്ട്. എങ്കിലും, യാത്രക്കാരുടെ തിരക്ക് ഇതിലും ഉയരുന്ന സമയമാണ് ഇനി വരാൻ പോകുന്നത്. ക്രിസ്മസ്, ന്യൂയർ എന്നിവ പ്രമാണിച്ച് നാട്ടിലേക്ക് പോകുന്നവരും അതുപോലെ അവധിക്കാലം ചെലവഴിക്കാന്‍ പോകുന്നവരുടെ തിരക്കും കാരണം എയർപ്പോർട്ട് നടപടികൾക്ക് കുറച്ച് അധികം സമയം വേണ്ടിവന്നേക്കാം. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ യാത്രക്കാര്‍, യാത്രകള്‍ നേരത്തെ തന്നെ തീരുമാനിക്കണമെന്നും യാത്രാ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
ഡിസംബര്‍ 13 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 52 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 വെള്ളിയാഴ്ച എയര്‍പോര്‍ട്ടിലെ ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. 296,000 യാത്രക്കാരാകും ഈ ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുക. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ 880,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ആഘോഷ സീസണില്‍ ശരാശരി 274,000 പേര്‍ ദിവസേന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാറുണ്ട്. അതിനാൽ യാത്രക്കാർ വിമാനത്താവള അധികൃതരുടെ നിർദ്ദേശങ്ങൾ, അതുപോലെ എയർലൈനുകളുടെ മുന്നറിയിപ്പുകൾ സംബന്ധിച്ച് മനസിലാക്കി വയ്ക്കേണ്ടതുണ്ട്.
യാത്രാ നിയമങ്ങള്‍ കൃത്യമായി പാലിച്ചാൽ തിരക്കിൽ നിന്ന് ഒരുപരിധിവരെ ഒഴിവാകാം. യാത്രക്കായി തയ്യാറെടുക്കുന്നവർ ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക. എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സിറ്റി ചെക്ക് ഇന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. മറ്റ് എയര്‍ലൈനുകളിലെ യാത്രക്കാര്‍ യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം.
അതുപോലെ, ലോഹ വസ്തുക്കള്‍, ഇലക്ട്രോണിക്സ് എന്നിവ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കണമെന്നും ലിക്വിഡ്, ഏറോസോൾസ്, ജെല്‍ എന്നിവ കൊണ്ടുപോകുന്നതിലുള്ള നിയമങ്ങള്‍ പാലിക്കുക. അനുവദനീയമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍, സ്പെയര്‍ ബാറ്ററികള്‍ എന്നിവ ചെക്ക്-ഇന്‍ ലഗേജില്‍ നിരോധിച്ചിട്ടുണ്ട്, ഇവ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകുക. യാത്രാ രേഖകള്‍, കൊണ്ടുപോകേണ്ട അത്യാവശ്യ സാധനങ്ങള്‍ എന്നിവയുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കി വെക്കുക.ബാഗേജ് അലവന്‍സുകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും എയര്‍ലൈന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. വന്‍ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ യാത്രക്കാരെ മാത്രമേ ടെര്‍മിനലിനുള്ളില്‍ പ്രവേശിപ്പിക്കൂ. 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുക.
അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങൾ ടിക്കറ്റ് നിരക്ക് ഉർന്നതിനാൽ പ്രതിസന്ധിയിലാണ്. 850 ദിർഹം ഏകദേശം 19,525 രൂപ മുതൽ മുകളിലേക്കാണ് കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടിവരാനുള്ള വിമാന ടിക്കറ്റ് നിരക്ക്. ഏറ്റവും കുറവ് നിരക്ക് പ്രതീക്ഷിക്കുന്ന റാസൽഖൈമയിൽ നിന്ന് കേരളത്തിലേക്ക് ഒറ്റദിശയിലേക്കുമാത്രമുള്ള ശരാശരി നിരക്കാണിത്. പിന്നെ മറ്റ് വിമാനത്താവളങ്ങളിലെ നിരക്കിന്റെ കാര്യം പറയേണ്ടതില്ലല്ലോ. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് 1000 ദിർഹത്തിന് ഏകദേശം 22,971 രൂപ മുകളിലാണ് കേരളത്തിലേക്കുള്ള നിരക്ക്. കേരളത്തിൽനിന്നുള്ള റിട്ടേൺ ടിക്കറ്റടക്കം കണക്കാക്കുമ്പോൾ നിരക്കുവർധന സാധാരണകുടുംബങ്ങൾക്ക് കനത്ത സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നത് വ്യക്തമാണ്.
അബുദാബി, ദുബായ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഡിസംബർ 13 മുതൽ ജനുവരി ആറുവരെയാണ് ക്രിസ്മസ് അവധി. ഷാർജയിൽ ഡിസംബർ 23 മുതൽ ജനുവരി ആറുവരെയാണ്. റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിൽ ഡിസംബർ 14 മുതൽ ജനുവരി അഞ്ചുവരെയായിരിക്കും സ്കൂൾ അവധിദിനങ്ങൾ. അതിനാൽ ഭൂരിഭാഗം കുടുംബങ്ങളും ഈ തീയതിക്കിടയിലാകും യാത്രചെയ്യുക. ക്രിസ്മസും ന്യൂയറും എല്ലാം മുന്നിൽ കണ്ട് ഇനിയും എത്ര ശതമാനം നിരക്ക് വർദ്ധനവിനാണ് കമ്പനികൾ പദ്ധതിയിടുന്നതെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha