ഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു...

സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു ആബിദ.
ഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ മരണമടഞ്ഞു. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂര്‍ സ്വദേശിനി ആബിദയാണ് മക്കയില്‍ നിര്യാതയായത്. സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു ആബിദ.
പിതാവ്: കൊച്ചുണ്ണി, മാതാവ്: ബീവാത്തു. ഭര്‍ത്താവ്: യൂസുഫ്, മക്കള്‍: ഷഫീക്, റസീന. മരുമക്കള്‍: ഹാഷിം, സുറുമി. മരണാന്തര നിയമനടപടികള്‍ ഐസിഎഫ് മക്ക കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മക്കയില്‍ ഖബറടക്കം നടത്തി.
" f
https://www.facebook.com/Malayalivartha