പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍, നിര്‍മാണ മേഖലയില്‍ ഉള്ളവരടക്കം 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേശവ്യാപകമായി ജനജീവിതത്തെ ബാധിക്കുന്ന പണിമുടക്കില്‍ സ്വകാര്യ ബസുകളും, ഓട്ടോ ടാക്‌സി തൊഴിലാളികളും പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഓടുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും പണിമുടക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബിഹാറില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല.
കേരളത്തില്‍ ദശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും.കാലിക്കറ്റ്, എംജി, കേരള, കുഫോസ് സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം.
തീവണ്ടികളില്‍ വിവധ സ്ഥലത്ത് എത്തിയവര്‍ തുടര്‍ യാത്രയ്ക്ക് വാഹനം കിട്ടാതെ വലഞ്ഞു. എറണാകുളത്ത് കെഎസ് ആര്‍ടിസി ബസ് സര്‍വ്വീസും തടഞ്ഞു. തിരുവനന്തപുരത്ത് പോലീസ് സംരക്ഷണമില്ലാത്തതു കൊണ്ട് ബസുകള്‍ക്ക് യാത്ര തുടരാന്‍ പോലും ആയിട്ടില്ല. ജനം എല്ലാ അര്‍ത്ഥത്തിലും വലഞ്ഞു. കേരളത്തിന് പുറത്ത് പൊതു പണിമുടക്ക് കാര്യമായ ചലനം ഉണ്ടാക്കുന്നതുമില്ല. കേരളത്തില്‍ സ്വകാര്യ വാഹനം പോലും നിരത്തില്‍ ഇല്ല.
എന്നാല്‍ ഡല്‍ഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള മെട്രോ നഗരങ്ങളില്‍ സാധാരണക്കാരുടെ ജീവിതത്തെ സമരം ബാധിച്ചിട്ടില്ല.അര്‍ധരാത്രി വരെയാണ് പണിമുടക്ക് തുടങ്ങിയത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
https://www.facebook.com/Malayalivartha