കുവൈത്തിലെ അഹ്മദിക്ക് സമീപം കിങ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് റോഡില്‍വെച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം...

കുവൈത്തിലെ അഹ്മദിക്ക് സമീപം കിങ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് റോഡില്‍വെച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.
കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിലെ ജീവനക്കാരനാണ് മരണപ്പെട്ടത്. അപകടസമയത്ത് ഇദ്ദേഹം ഹൈവേയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
മദ്ധ്യവയസ്‌കനായ ഒരു കുവൈത്തി പൗരന്‍ ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ . മരണപ്പെട്ട പ്രവാസിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha