നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തതയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തതയില്ല. വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ട്. ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത്. മാപ്പ് നല്‍കുന്നതില്‍ തലാലിന്റെ കുടുംബത്തില്‍ അഭിപ്രായം ഐക്യമില്ലെന്നും ആക്ഷന്‍ കമ്മിറ്റിയംഗം സജീവ് കുമാര്‍ പറഞ്ഞു.
മര്‍ക്കസില്‍ വന്നത് കാന്തപുരത്തെ നേരില്‍ കണ്ട് നന്ദി പറയാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദയാധനം എത്രയാണെങ്കിലും കൊടുക്കാന്‍ തയ്യാറാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് കാന്തപുരത്തിന്റെ ഇടപെടലിലാണ്. യമനിലെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആശാവാഹമാണ്. മര്‍ക്കസ് വഹിച്ചത് സുപ്രധാന പങ്കാണ്. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍, വാര്‍ത്തകള്‍ എന്നിവ നമ്മള്‍ അറിയുന്നതിനെക്കാള്‍ വേഗത്തില്‍ യമിനില്‍ എത്തുന്നുണ്ട്. വളരെ സൂക്ഷ്മതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റിക്ക് നേരത്തെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും കാന്തപുരത്തിന്റെ ഇടപെടല്‍ ആണ് ഇതിന് വഴി ഒരുക്കിയത് അദ്ദേഹം പറഞ്ഞു. ആര്‍ക്കും അറിയാത്ത നൂറുകണക്കിന് പേര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂവല്‍ ജെറോമിന്റെ ചില പ്രതികരണങ്ങള്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha