അല്‍ഐനിലെ സൈ്വഹാനില്‍ മലപ്പുറം സ്വദേശി നിര്യാതനായി

സങ്കടമടക്കാനാവാതെ... മലപ്പുറം വേങ്ങര കുറ്റാളൂര്‍ ചാലില്‍കുണ്ട് സ്വദേശി അന്‍സാര്‍ മേലേതൊടി (40) അല്‍ഐനിലെ സൈ്വഹാനില്‍ നിര്യാതനായി. അല്‍ഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ജിമി അല്‍ഐന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് പിതാവ്: ബീരാന്‍ മേലേതൊടി. മാതാവ്: സൈനബ. ഭാര്യ: ഫാദിയ. മക്കള്‍: മുഹമ്മദ് ഷയാന്‍, നുഹ ഫാത്തിമ.
അതേസമയം മറ്റൊരു സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. ഇലന്തൂര്‍ മരങ്ങാട്ടില്‍ വീട്ടില്‍ ശിവന്‍കുട്ടി(67) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ ദീര്‍ഘകാലമായി സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
ഭാര്യ: ഓമന. മക്കള്‍: സുധി (കുവൈത്ത്), ശരത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha