ഖത്വീഫില്‍ 25 വര്‍ഷമായി ജോലി ചെയ്യുന്ന പ്രവാസി ചികിത്സയിലിരിക്കെ മരിച്ചു

മലപ്പുറം താനൂര്‍ ബ്ലോക്കോഫീസിന് സമീപത്ത് പാലക്കാവളപ്പില്‍ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകന്‍ ബഷീര്‍ (54) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ മരിച്ചു. 25 വര്‍ഷമായി ഖത്വീഫില്‍ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയില്‍ ജോലി ചെയ്യുന്ന ബഷീര്‍ കഴിഞ്ഞ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു.
ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ജമീല, നജ ബഷീര്‍. മരുമക്കള്‍: മുഹമ്മദ് ഷഫീഖ്. ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ചു ഖബറടക്കും
"
https://www.facebook.com/Malayalivartha