അതുല്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ്

ഷാര്‍ജയില്‍ മരിച്ച സ്വദേശിനി അതുല്യ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ഭ!ര്‍ത്താവ് രംഗത്ത്. തന്റെ അനുവാദമില്ലാതെ അമ്മയുമായി ആശുപത്രിയില്‍ പൊയി ഗര്‍ഭഛിദ്രം നടത്തി. ഭാര്യ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷ് ആരോപിച്ചു. ഞാന്‍ മുറിയിലേയ്‌ക്കെത്തുമ്പോള്‍ കുഞ്ഞ്(അതുല്യ) ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനില്‍ തൂങ്ങി ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍, കുഞ്ഞിന്റെ മരണകാരണം വ്യക്തമാകുന്നത് വരെ ജീവനൊടുക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
ദുബായ് ജൂമൈറയിലെ കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. തിരിച്ചുവരുമ്പോള്‍ രാത്രി എട്ടരയെങ്കിലുമാകും. ഇന്നലെ(ശനി) അതുല്യ ഷാര്‍ജ സഫാരി മാളിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം അവിടെ ഇന്ര്‍വ്യൂവിന് ഞങ്ങളൊരുമിച്ചാണ് പോയത്. ഇക്കാര്യം ഫെയ്‌സ്ബുക് പോസ്റ്റിട്ടിരുന്നു. അതുല്യക്ക് ജോലി സ്ഥലത്തേക്ക് പോകാനും വരാനും പാക്കിസ്ഥാനിയുടെ കാര്‍ വാടകയ്ക്ക് ഏര്‍പ്പാടാക്കിയിരുന്നു. കയ്യില്‍ വയ്ക്കാന്‍ പൈസയും ക്രെഡിറ്റ് കാര്‍ഡും കൊടുത്തിരുന്നു.
കുഞ്ഞിന് വേണ്ടിയായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി അവള്‍ തനിക്ക് വേറെ ജീവിക്കണമെന്നും ബെഡ് സ്‌പേസിലേക്ക് മാറിത്താമസിക്കുകയാണെന്നും പറഞ്ഞുകൊണ്ടിരുന്നു. നീ ജോലി ചെയ്‌തോളൂ, എന്നാലെന്തിനാണ് മാറിത്താമസിക്കുന്നത്, എനിക്ക് ആരുമില്ലെന്ന് ഞാനപ്പോള്‍ പറഞ്ഞു. ഇന്നലെ കുഞ്ഞിന്റെ ജന്മദിനമായിരുന്നു. നമുക്ക് ആഘോഷിക്കേണ്ടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. സംഭവ ദിവസം രാത്രി ഞാന്‍ ചെറുതായി മദ്യപിച്ച് ഭക്ഷണം കഴിച്ച് അജ്മാനിലെ സുഹൃത്തുക്കള്‍ പാര്‍ട്ടിക്ക് വിളിച്ചപ്പോള്‍ പോയതാണ്. ഇതിന് ശേഷം ഒട്ടേറെ തവണ അവളെന്നെ വിളിച്ചെങ്കിലും പുറത്തുപോകുമ്പോള്‍ അത് പതിവുള്ളതിനാല്‍ ഞാന്‍ കട്ട് ചെയ്തു.
പിന്നീട് ബോട്ടിമില്‍ വിഡിയോ കോള്‍ ചെയ്ത് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു. ഞാന്‍ പെട്ടെന്ന് അത് കട്ട് ചെയ്ത് തിരികെ വന്നു. അപ്പോള്‍ ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു. അതുല്യ ഫാനില്‍ കുരുക്കിട്ട്, കാലുകള്‍ രണ്ടും തറയില്‍ പതിക്കും വിധമായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അവളുടെ സഹോദരി ഭര്‍ത്താവ് ഗോകുലിനെ പത്ത് പ്രാവശ്യമെങ്കിലും ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ എന്റെ കമ്പനിയധികൃതരെ വിളിച്ച് പറഞ്ഞ് അവരാണ് ഗോകുലിനെ ബന്ധപ്പെട്ടത്. അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് സതീഷ് കുഞ്ഞ് ഞാന്‍ കാരണം ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല. കുഞ്ഞിനെ ഞാന്‍ ഉപദ്രവിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയ നെഗറ്റീവായി ഞാന്‍ കരുതുന്നു. അവളുടെ കുടുംബം ആരോപിക്കുന്നത് പോലെ എല്ലാ ദിവസവും ഞാന്‍ മദ്യപിച്ച് ചവിട്ടിക്കൂട്ടാറൊന്നുമില്ല. അവള്‍ എന്റേതാണ്, എന്റേത് മാത്രം.
അതിന്റെ പേരിലാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്. എല്ലാ ദാമ്പത്യത്തിലുമുള്ള പ്രശ്‌നങ്ങളേ ഞങ്ങളുടെയിടയിലുമുള്ളൂ. ദിവസവും ദേഹോപദ്രമേല്‍പ്പിച്ചിരുന്നെങ്കില്‍ അവള്‍ക്ക് പൊലീസില്‍ പരാതിപ്പെടാമായിരുന്നല്ലോ. അതുല്യ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. പിന്നീട് നാട്ടില്‍ പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തി. അതില്‍ വലിയ വിഷമമായിരുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ താന്‍ പ്രമേഹരോഗിയാണെന്നും രണ്ടാമത്തെ കുട്ടിയും പെണ്ണായാല്‍ തന്റെ ജീവിതം നശിച്ചുപോകുമെന്നുമായിരുന്നു അതിന് കാരണം പറഞ്ഞത്.
ഇതൊക്കെ ആരാണ് പഠിപ്പിച്ചുകൊടുത്തത് എന്നറിയില്ല. കൊല്ലത്തെ ഏതോ ആശുപത്രിയില്‍ അവളുടെ അമ്മയുടെ കൂടെ ചെന്നായിരുന്നു ഗര്‍ഭം അലസിപ്പിച്ചത്. അതുല്യ കാരണം തനിക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ സാധിച്ചിരുന്നില്ലെന്നും സതീഷ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ അമ്മയെ ഫോണില്‍ വിളിക്കാന്‍ പോലും അതുല്യ അനുവദിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഞാനാകെ തകര്‍ന്നിരിക്കുകയാണ്. ഞാനാഹാരം പോലും കഴിച്ചിട്ടില്ല. ശരീരം തളരുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്റെ ജോലി, ഭാവി ഇതേക്കുറിച്ചും വലിയ ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha