കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം... ബഹ്‌റൈനില്‍ നിര്യാതനായപ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബഹ്‌റൈനില്‍ നിര്യാതനായ കാസര്‍കോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശി അബ്ദുല്‍ സലാം (65) മിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.തിങ്കളാഴ്ച വൈകുന്നേരം കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് അബ്ദുല്‍ സലാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് വിമാനം അടിയന്തരമായി ബഹ്‌റൈനിലിറക്കി അബ്ദുല്‍ സലാമിനെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി കുവൈത്തില്‍ പ്രവാസിയാണ് അബ്ദുല്‍ സലാം. ഹസ്സാവിയ, കബദ്, ഖൈത്താന്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു.
ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സക്കായി അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. വിവരമറിഞ്ഞ് കുവൈത്തിലുള്ള രണ്ടു മക്കള്‍ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച രാവിലെ 12ന് കടിഞ്ഞമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: താഹിറ. മക്കള്‍: ഡോ. ആദില്‍ അബ്ദുസലാം, ഖദീജ, മുബഷിര്‍, മുഹമ്മദ്, അബ്ദുല്ല.
"
https://www.facebook.com/Malayalivartha