പൊള്ളലേറ്റു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനില്‍ മരിച്ചു....

പൊള്ളലേറ്റു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനില്‍ മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ മൈലോംകുളം സ്വദേശി മൊട്ടക്കുന്നില്‍ ബിജിന്‍ലാല്‍ (29) ആണ് മരിച്ചത്.
വെള്ളിയാഴ്ച ജിസാന്‍ സബിയയില്‍ സാസ്‌കോ ഗ്യാസ് സ്റ്റേഷനില്‍ വെച്ചുണ്ടായ തീപിടിത്തത്തില്‍ ഇദ്ദേഹത്തിന് മാരകമായി പൊള്ളലേറ്റിരുന്നു.
അബു അരീഷ് കിങ് ഫഹദ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ ഇന്നലെ (ഞായര്‍) പുലര്‍ച്ചെയാണ് ഇദ്ദേഹത്തിന്റെ മരണം.
രണ്ടു വര്‍ഷമായി ജിസാനില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവിവാഹിതനാണ്. പിതാവ്: ബൈജു, മാതാവ്: ഉഷാകുമാരി, ഏക സഹോദരി: ബിന്ദുജ മോള്‍. കമ്പനി സ്‌പോണ്‍സര്‍ റിയാദില്‍ നിന്നെത്തിയതിന് ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കും.
"
https://www.facebook.com/Malayalivartha