കണ്ണീര്‍ക്കാഴ്ചയായി... മലപ്പുറത്ത് പൊട്ടിവീണ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് പൊട്ടിവീണ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. കണ്ണമംഗലം സ്വദേശിയായ അബ്ദുല്‍ വദൂദാണ് മരിച്ചത്. തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്.
അതിശക്തമായ കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ തോട്ടിലേക്ക് പൊട്ടിവീണ് കിടക്കുകയായിരുന്നു. ഇതറിയാതെ കുളിക്കാനായി തോട്ടിലേക്ക് ഇറങ്ങിയതായിരുന്നു അബ്ദുല്‍. ഉടന്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
"
https://www.facebook.com/Malayalivartha