അമേരിക്കയില്‍ 4 ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമേരിക്കയില്‍ നാല് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ഡോ. കിഷോര്‍ ദിവാന്‍ (89), ഭാര്യ ആശാ ദിവാന്‍ (85), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരിടുന്നു. ഇവര്‍ താമസിച്ചിരുന്ന ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ നിന്ന് വെസ്റ്റ് വെര്‍ജീനിയയിലെ ഇസ്‌കോണ്‍ സ്ഥാപകന്‍ ശ്രീല പ്രഭുപാദയുടെ സ്മാരകമായ പാലസ് ഓഫ് ഗോള്‍ഡ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കാണ് സംഘം യാത്ര ചെയ്തിരുന്നത്.
ക്ഷേത്രത്തിലേക്കുള്ള റോഡ് യാത്രക്കിടെ ബിഗ് വീലിങ് ക്രീക്ക് റോഡിന് സമീപമുള്ള കൊക്കയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 9.30നാണ് ഇവരുടെ വാഹനം കണ്ടെത്തിയത്. ജൂലൈ 29ന് പെന്‍സില്‍വേനിയയിലെ എറിയിലുള്ള ബര്‍ഗര്‍ കിങ് റസ്റ്ററന്റില്‍ വച്ചാണ് ഇവരെ അവസാനമായി ജീവനോടെ കണ്ടത്.1962ല്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഡോ. കിഷോര്‍ ദിവാന്‍ അനസ്‌തേഷ്യോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha