നവസിക്കാ നിങ്ങൾ മരിച്ചോ... കണ്ണീരിൽ പ്രവാസ ലോകം..!! UAE-യിൽ അൽ മിർസം എത്തി, പ്രവാസികൾക്ക് പുറത്തിറങ്ങാൻ പേടി

ഇക്കൊല്ലം ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് യുഎഇയിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. ഓഗസ്റ്റ് ആദ്യവാരം 51 ഡിഗ്രി സെൽഷ്യസ് ആണ് യുഎഇയിൽ താപനില രേഖപ്പെടുത്തിയത്. വീടിന് പുറത്തിറങ്ങുന്നതുതന്നെ വെല്ലുവിളിയാണെന്നാണ് യുഎഇ നിവാസികൾ പരാതിപ്പെടുന്നത്. യുഎഇ നിവാസികളോട് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നിർദേശിക്കുന്നതെങ്കിലും പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റുവഴിയില്ലാതെ വരുന്നു.
ഓഗസ്റ്റ് പത്തുവരെ യുഎഇയിൽ താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്തെ ഏറ്റവും ചൂടേറിയ കാലയളവായി വിലയിരുത്തുന്ന 'അൽ മിർസം' എത്തിയതോടെ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിക്കുന്നത്. ജൂലായ് 29 മുതൽ ഓഗസ്റ്റ് പത്തുവരെയാണ് അൽ മിർസം കാലയളവ്. ഉയർന്ന താപനിലയ്ക്കൊപ്പം 'സാമും' എന്നറിയപ്പെടുന്ന ശക്തമായ വേനൽ കാറ്റും ഉണ്ടാവും. തീവ്രമായ വരണ്ട ഉഷ്ണതരംഗങ്ങൾ മേഖലയിൽ ആഞ്ഞടിക്കുമെന്നതിനാൽ ഈ കാലയളവ് 'വഖ്രത്-അൽ-ഖായിസ്' എന്നും അറിയപ്പെടുന്നു.
ചൂട് ഉയരുന്നതിനാൽ സ്വകാര്യമേഖലയിൽ തൊഴിലിളവുകൾ നൽകണമെന്ന ആവശ്യം ശക്തമാണ്. വേനൽക്കാലയളവിൽ വർക്ക് ഫ്രം ഹോം പോലുള്ള ഹൈബ്രിഡ് വർക്ക് മോഡലുകൾ അനുവദിക്കണമെന്നും പലരും ആവശ്യപ്പെടുന്നു. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകണമെന്നും പ്രവാസികൾ അടക്കമുള്ള തൊഴിലാളികൾ പറയുന്നു. ഇതിനായി ഡിജിറ്റൽ സഹായവും കമ്പനികൾ അനുവദിക്കണം. ഇത് ആരോഗ്യം സംരക്ഷിക്കുമെന്ന് മാത്രമല്ല, ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കുമെന്നുമാണ് അനേകം പേർ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha