കുവൈത്തിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനിടയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

കുവൈത്തിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനിടയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരംകയ്യില്‍ ഷബീര്‍ (61) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ സാല്‍മിയയിലെ പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനിടെയാണ് ഷബീര്‍ കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
35 വര്‍ഷത്തിലധികമായി കുവൈത്തില്‍ പ്രവാസിയായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ സെക്രട്ടേറിയറ്റ് അംഗമായും സജീവമായിരുന്നു ഷബീര്‍. ഭാര്യ: റാലിസ ബാനു. മക്കള്‍: നബീല്‍ അലി, റാബിയ ആയിഷ ബാനു, റാനിയ നവാല്‍. മരുമകന്‍: ഷഹീന്‍ ഷഫീഖ് (കൊയിലാണ്ടി കൊല്ലം). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങി .
"
https://www.facebook.com/Malayalivartha