കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍40 ഇന്ത്യക്കാര്‍ ചികിത്സയിലെന്ന് ഇന്ത്യന്‍ എംബസി

കുവൈത്തിലുണ്ടായ വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ എംബിസി സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യയില്‍ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം ഇതുവരെയായി 13 പേര്‍ മരിച്ചതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആകെ 63 പേര്‍ ചികിത്സയിലുള്ളതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. മെഥനോള്‍ കലര്‍ന്ന പാനീയം കഴിച്ചതിനെതുടര്‍ന്നെന്നാണ് പ്രാഥമിക വിവരം.
31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് നല്‍കി. വിഷബാധയെ തുടര്‍ന്ന് 21 പേര്‍ക്ക് സ്ഥിരമായോ താല്‍ക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരില്‍ കൂടുതല്‍ മലയാളികളാണെന്നും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി ഒരു ഹെല്‍പ്ലൈന്‍ നമ്പറില്‍ +965 6550158 ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha