കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കുവൈത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്‌റ 1447ലെ നബിദിനമായ സെപ്റ്റംബര്‍ 4 വ്യാഴാഴ്ച രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും, പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ (CSC) ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha