കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍

കുവൈറ്റിലെ ഹസാവി, ജലീബ് അല്‍ ഷുവൈക്ക് എന്നിവിടങ്ങളില്‍ നിന്ന് വീട്ടില്‍ നിര്‍മ്മിച്ച വ്യാജമദ്യം വിറ്റ മൂന്ന് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും വില്പനയ്ക്കായി തയാറാക്കിയിരുന്നു 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഹസാവിയില്‍ നടത്തിയ പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ ബാഗുകളുമായി സഞ്ചരിക്കുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.
പിടിയിലാകുമെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇവര്‍ താമസസ്ഥലത്ത് വെച്ച് മദ്യം നിര്‍മ്മിക്കുകയും ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്തിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. ഇവര്‍ക്ക് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കുവൈത്തില്‍ വീണ്ടും പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha