റിസോര്‍ട്ടില്‍ മോഷണം....എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി

റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡുകള്‍ എന്നിവ മോഷണംപോയി. തമിഴ്‌നാട് ഡിണ്ടിക്കല്‍ സ്വദേശി ജാഫര്‍ സാദിഖിന്റെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 1.8 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി. പള്ളിവാസല്‍ മൂലക്കടയിലെ റിസോര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ശനിയാഴ്ച ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്നാണ്, അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിച്ചെടുത്തത്.
"
https://www.facebook.com/Malayalivartha