സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലന്‍, കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സതീശന്‍ (57) ആണ് മരണമടഞ്ഞത്.
അല്‍ഖര്‍ജ് സഹനയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവര്‍ത്തകര്‍ .
അതേസമയം കഴിഞ്ഞ 30 വര്‍ഷമായി അല്‍ഖര്‍ജിലെ സഹനയില്‍ വെല്‍ഡിങ് വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്ന സതീശന്‍ കേളി കലാസാംസ്‌കാരികവേദി അല്‍ഖര്‍ജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
ഭാര്യ രജനി, മക്കള്‍ സ്‌നേഹ, ഗോപിക. സഹോദരങ്ങള്‍ സുജാത.പി .കെ,ശശി. പി.കെ, മരുമകന്‍.യദു. മൃതദേഹം നാട്ടിലെത്തിക്കും
"
https://www.facebook.com/Malayalivartha