യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്നും ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസില്‍ പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ സംഘമാണ്. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണം. സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ വേഗത്തില്‍ നടപടിയെടുക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്താകും. പൊലീസുകാര്‍ ഫോഴ്‌സില്‍ തന്നെ അപമാനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍?ഗ്രസ് നേതാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
നിമിഷ പ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി നേരത്തെ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. യുഎഇയിലും ഖത്തറിലും ചര്‍ച്ചകള്‍ നടന്നതായും അടുത്ത ദിവസങ്ങളില്‍ തന്നെ പോസിറ്റീവായ വിവരം കേള്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തില്‍ ഇടപെടുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. യെമനില്‍ ബന്ധമുള്ള പ്രവാസി വ്യവസായികള്‍ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തെറ്റിദ്ധരിച്ച ഇടതുപക്ഷക്കാര്‍ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
2017 ജൂലൈ 25ന് യെമനില്‍ നേഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha