റിയാദിലെ മലാസ് ജരീറില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു... 30 വര്‍ഷത്തോളമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു...

സങ്കടമടക്കാനാവാതെ....റിയാദിലെ മലാസ് ജരീറില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വര്‍ഷത്തോളമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്.
പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ് സിദ്ദിഖ്. ജോലിക്ക് കയറേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് ആസാദ് ചേമ്പില്‍ റൂമില്‍ അന്വേഷിച്ചെത്തിയപ്പോള്‍ അവശനായി റൂമിന്റെ തറയില്‍ കിടക്കുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ ആംബുലന്‍സിന് വിവരം അറിയിക്കുകയും റെഡ് ക്രസന്റ് ആംബുലന്‍സ് എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്തുള്ള നാഷണല്‍ കയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയില്‍ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു.
കേളി മലാസ് ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ റഫീഖ് പി എന്‍ എം ഏരിയ പ്രസിഡണ്ട് മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം റിയാദിലെ നസീം മഖ്ബറയില്‍ കബറടക്കി. ഭാര്യ - റംല, മക്കള്‍ - മുഹമ്മദ് ഷമീര്‍, മുഹമ്മദ് സമ്മാസ്, സബാന അഫ്‌സത്ത് എന്നിവരാണ്.
"
https://www.facebook.com/Malayalivartha