കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ വീണ്ടും വൈകിയെത്തി. ഞായറാഴ്ച കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മൂന്ന് മണിക്കൂറിലധികം വൈകിയാണ് സര്‍വീസ് നടത്തിയത്. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
രാവിലെ 9:15ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട വിമാനം 12:56നാണ് യാത്ര തിരിച്ചത്. ഇതോടെ കുവൈത്തില്‍ 11:55ന് എത്തേണ്ടിയിരുന്ന വിമാനം 3:06നാണ് എത്തിയത്. കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള മടക്കയാത്രയെയും ഇത് ബാധിച്ചു. ഉച്ചയ്ക്ക് 12:55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മൂന്നു മണിക്കൂറോളം വൈകി 4:11നാണ് യാത്ര തുടങ്ങിയത്. സാധാരണയായി രാത്രി 8:25ന് കോഴിക്കോട് എത്തേണ്ട വിമാനം പുലര്‍ച്ചെ 12 മണിയോടെയാണ് വിമാനത്താവളത്തിലെത്തിയത്.
ഈ അപ്രതീക്ഷിത കാലതാമസം കാരണം സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ വ്യാഴാഴ്ചയും കോഴിക്കോട്ടേക്കുള്ള സര്‍വീസ് ഒന്നര മണിക്കൂറോളം വൈകിയിരുന്നു. സാധാരണയായി കൃത്യസമയത്ത് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് വൈകുന്നത്. ഇത് യാത്രക്കാരില്‍ നിരാശയുണ്ടാക്കി.
https://www.facebook.com/Malayalivartha