ജീവനക്കാര്‍ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്

പൈലറ്റുമാര്‍, ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്. പൊതുസ്ഥലങ്ങളില്‍ ജീവനക്കാര്‍ക്ക് യൂണിഫോം ധരിച്ചുകൊണ്ട് കാപ്പി, ചായ, കോള, മറ്റ് പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ക്രൂ റൂമുകള്‍, കഫറ്റീരിയകള്‍ പോലുള്ള സ്റ്റാഫ് ഏരിയകളില്‍ മാത്രമേ ഇത് അനുവദിക്കുകയുള്ളു.
ലേ ഓവര്‍ സമയത്ത് താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയ വഴി വ്യക്തിഗത അക്കൗണ്ടുകളില്‍ പങ്കിടുന്നതില്‍ നിന്നും ജീവനക്കാരെ വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി മുമ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് പറയുന്നു.
അത്യാധുനിക എഐ സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങളുടെ ചുറ്റുപാടുകള്‍ മനസിലാക്കി ഹോട്ടലിനെ തിരിച്ചറിയുന്നതിനും ജീവനക്കാരെ അപായപ്പെടുത്താനുള്ള സാധ്യതകള്‍ തീരെ കുറയുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ വിമാനങ്ങളില്‍ യാത്രയിലല്ലാതെ പുറത്ത് യാത്ര ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് യൂണിഫോം ധരിക്കാന്‍ അനുവാദമില്ല. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എയര്‍ലൈന്‍ കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha