റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദിലെ താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍, പനങ്ങാട്ടൂര്‍ സ്വദേശി മുസ്ലിയാരകത്ത്, ഫിറോസ് (37) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്. അസീസിയയില്‍ ഡ്രൈവറായി ജോലി ആയിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ മുറിക്ക് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഒപ്പമുള്ളവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു മരണകാരണം ഹൃദയാഘാതമാണെന്നു സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യമനുഭപ്പെട്ടതിനെ തുടര്‍ന്ന് ഫിറോസ് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
https://www.facebook.com/Malayalivartha