സഹോദരനൊപ്പെം പോയ മലയാളി യുവതിയെ ഷാര്‍ജയില്‍ കാണാനില്ലെന്ന് പരാതി

സഹോദരനൊപ്പെം രക്തപരിശോധന നടത്താന്‍ വേണ്ടി അബു ഷഗാറിലെ സബ അല്‍ നൂര്‍ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക. സഹോദരന്‍ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കില്‍ ഇരിക്കുകയായിരുന്നു. അഞ്ച് മിനിട്ടിനകം സഹോദരന്‍ ലാബില്‍ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലെന്ന് മനസിലായത്.
യുവതി ക്ലിനിക്കിന്റെ പിന്‍വശത്തെ വാതിലിലൂടെ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി തിരുവനന്തപുരം സ്വദേശികള്‍ യുഎഇയില്‍ താമസിക്കുന്നു. റിതിക ഷാര്‍ജയിലാണ് ജനിച്ചുവളര്‍ന്നത്.
പരിസരപ്രദേശങ്ങളില്‍ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വെളുപ്പില്‍ കറുത്ത വരകളുള്ള ടോപ്പും പാന്റ്‌സുമായിരുന്നു കാണാതാകുമ്പോള്‍ റിതിക ധരിച്ചിരുന്നത്.
https://www.facebook.com/Malayalivartha