സങ്കടക്കാഴ്ചയായി... പ്രവാസം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ മലയാളി റിയാദില്‍ അന്തരിച്ചു...

നാട്ടിലേക്ക് അവധിക്ക് പോലും 25 വര്‍ഷമായി പോകാതെ തുടര്‍ന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ മലയാളി റിയാദില്‍ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരന്‍ (65) ആണ് റിയാദിലെ സുലൈയില്‍ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
1987ല്‍ സൗദിയിലെത്തിയ സോമ സുന്ദരന്‍ നിലവില്‍ റിയാദ് സുലൈയില്‍ മെഡിസ്റ്റ് മസാല പൊടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനമായി നാട്ടിലേക്ക് അവധിക്ക് പോയത്. പിന്നീട് അടുത്തകാലം വരെയും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നതായി ഒപ്പമുള്ളവര്‍ പറഞ്ഞു. അവിവാഹിതനായിരുന്നു. പ്രായം അറുപത്തിയഞ്ചുകളിലെത്തിയതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടാന്‍ തുടങ്ങിയതിനു പുറമേ ഇഖാമ പുതുക്കുന്നതും ആരോഗ്യ ഇന്‍ഷുറന്‍സുമൊക്കെ സാങ്കേതിക ബുദ്ധിമുട്ടുകളായതോടെ മനസില്ലാ മനസോടെ സൗദിയില്‍ നിന്നും പിറന്ന നാട്ടിലേക്ക് ഒരു തിരിച്ചുപോക്കിന് തയ്യാറെടുത്തിരിക്കുകയായിരുന്നു.
കാല്‍ നൂറ്റാണ്ടായി നാട്ടിലേക്ക് മടങ്ങാതിരുന്നതിനും അവിവാഹിതനായി തുടര്‍ന്നതിനുമൊക്കെ പറയത്തക്ക കാരണങ്ങളൊന്നും സോമ സുന്ദരന്‍ അടുപ്പക്കാരായ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നില്ല. ഫൈനല്‍ എക്‌സിറ്റ് കിട്ടുന്ന മുറയ്ക്ക് അടുത്ത മാസത്തോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും പെട്ടിയുമൊക്കെ വാങ്ങി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മരണമെത്തിയത്.
പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരാണ് മാതാപിതാക്കള്‍. നാല് സഹോദരങ്ങളാണ് നാട്ടിലുള്ളത്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.
" f
https://www.facebook.com/Malayalivartha

























