യുഎഇയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന നിരോധനം ശക്തമാക്കിയിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. യുഎഇയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ നിരോധിച്ചിരിക്കുകയാണ്. കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണരീതി ശീലമാക്കുന്നതിനാണ് ഓണ്‍ലൈന്‍ ഫുഡ് വിതരണം സ്‌കൂളുകളില്‍ അവസാനിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്‌കൂള്‍ കാന്റീനുകളില്‍ പോഷകസമൃദ്ധമായ ആഹാരം നല്‍കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ ആഹാരം വരുത്തുന്നത് അനുവദിക്കില്ല. കാന്റീനുകളില്‍ ആഹാരത്തിന് കുറവ് വരാത്തതിനാല്‍ പുറത്തുനിന്ന് ആഹാരം വാങ്ങേണ്ട ആവശ്യമുണ്ടാകുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂള്‍ കാന്റീനുകളില്‍ ആഹാരം തയ്യാറാക്കുന്നത്. സാംസ്‌കാരിക മുന്‍ഗണനകള്‍,അലര്‍ജിയില്‍ നിന്ന് സുരക്ഷ, വൃത്തി തുടങ്ങിയവയ്ക്കും മുന്‍ഗണന നല്‍കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബുദാബിയിലെ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (എ ഡി ഇ കെ) അക്കാദമിക് ടേമിന്റെ തുടക്കത്തില്‍ സ്‌കൂളുകളില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു. സ്‌കൂള്‍ സമയങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യകരമായ ഭക്ഷണ നയങ്ങള്‍ കര്‍ശനമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha