യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവസാന സര്‍വെയിലും ഹിലരി മുന്നില്‍

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനത്തെ സര്‍വെ ഫലം പുറത്ത് വന്നപ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ മുന്നില്‍. എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ഹിലരി. അഭിപ്രായ സര്‍വെയില്‍ 50 ശതമാനം പേര്‍ ഹിലരിയെ അനുകൂലിച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചത് 38 ശതമാനം മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന സംവാദത്തില്‍ ഹിലരി മുന്നേറിയതായാണ് റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ അരിസോണയിലും ഉഡയിലും ഹിലരി അനുകൂല രംഗങ്ങളുണ്ടാക്കിയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സര രംഗത്തുണ്ടായിരുന്ന പതിനാറ് പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.തുടര്‍ച്ചയായ ലൈംഗിക ആരോപണങ്ങളും സ്ത്രീവിരുദ്ധ പ്രസ്താവനകളുമാണ് ട്രംപിന് തിരിച്ചടിയായത്. ഇതുവരെ 11 സ്ത്രീകളാണ് ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. അതേസമയം, ഹിലരിക്ക് ചെറിയ നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ തങ്ങള്‍തന്നെ വിജയിക്കുമെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha