കാനഡയിൽ വരാൻ പോകുന്നത് കൊടും തണുപ്പും മഞ്ഞും

കാനഡയിൽ ഇനി വരാൻ പോകുന്നത് അതിശൈത്യത്തിന്റെ വിന്റർ ആയിരിക്കും. വരുന്ന മഞ്ഞുകാലം കാനഡയുടെ മിക്ക ഭാഗങ്ങളിലും കഠിനമായിരിക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. വെതര്‍ നെറ്റ് വര്‍ക്ക്, അക്യു വെതര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഒണ്ടാരിയോ ഉള്‍പ്പെടുന്ന കിഴക്കന്‍ കാനഡയില്‍ വരുന്ന സീസണില്‍ തണുപ്പും മഞ്ഞുവീഴ്ചയും കൂടുതലായിരിക്കുമെന്ന് ഈ കാലാവസ്ഥാ വെബ്സൈറ്റുകള്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം മഞ്ഞുകാലം മൃദുവായിരുന്നത് പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത എല്‍ നിനോയുടെ സാന്നിധ്യം കൊണ്ടായിരുന്നു. എന്നാല്‍, ഇത്തവണ എല്‍ നിനോക്കുള്ള സാധ്യതയില്ല.
ഒന്‍ററിയോ ഉൾപ്പടെയുള്ള കിഴക്കൻ കാനഡയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകാനാണ് സാധ്യത. മോൺഡ്രിയ,ഒട്ടാവ, ക്യുബെക് എന്നിവ മഞ്ഞിൽ മുങ്ങും,എന്നാൽ ടോറോന്റോയിൽ അതിശൈത്യമാകുമെങ്കിലും മഞ്ഞുമൂടാനുള്ള സാധ്യത ഇല്ലെന്നാണ് കണക്കുകൂട്ടുന്നത്.
സാസ്‌ക്കാച്യുൻ,ആൽബെർട്ട , മാനിറ്റോബ എന്നിവിടങ്ങളിൽ മഞ്ഞുപെയ്യാൻ തുടങ്ങിക്കഴിഞ്ഞു. ഈ മാസമാദ്യം മാനിറ്റോബയിൽ 40 സെന്റിമീറ്റർ മഞ്ഞു വീണിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഞ്ഞുവീഴ്ച കൂടും. അതോടെ ഈ മഞ്ഞുകാലം ദുരിതപൂർണമാകുമെന്നുറപ്പാണ്. അതിനാൽ ഇത്തവണ വിന്‍ററിനെ നേരിടാൻ കനത്ത സന്നാഹങ്ങൾ തന്നെ വേണ്ടി വരും.
ജാക്കറ്റുകളും വിന്‍റര്‍ ബൂട്ടുകളും തയ്യാറാക്കി കരുതിയിരുന്നോളൂ
For more Pravasi updates LIKE us on Facebook
https://www.facebook.com/Pravasimalayalivartha/
https://www.facebook.com/Malayalivartha