സിഐഎയുടെ കണ്ടെത്തല്‍ അപഹാസ്യമെന്ന് ട്രംപ്
റഷ്യന്‍ ഹാക്കര്‍മാര്‍ തന്റെ വിജയത്തിനായി ശ്രമിച്ചെന്ന സിഐഎയുടെ കണ്ടെത്തല്‍ അപഹാസ്യമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി മറയ്ക്കാന്‍ ഡെമോക്രാറ്റുകള്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റ് നേതാക്കളുടെ ഇമെയില്‍ സന്ദേശങ്ങള്‍ പ്രചാരണ കാലയളവില്‍ ചോര്ത്തിയെന്നുളള വെളിപ്പെടുത്തലിനു പിന്നാലെയാണ് സിഐഎ ട്രംപിനും റഷ്യയ്ക്കുമെതിരെ രംഗത്തെത്തിയത്. പ്രസിഡന്റ് ഒബാമ സംഭവത്തെക്കുറിച്ചുളള സമഗ്രപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. വാര്‍ത്ത നിഷേധിച്ച് റഷ്യ രംഗത്തെത്തി. ഇതിനു പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നതയും പുറത്തായി. സ്വകാര്യ ഈ മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ നടപടി ശക്തമായ മുന്നറിയിപ്പാണെന്നു മുതിര്‍ന്ന നേതാവ് ജോണ്‍ മക്കൈയ്ന് പറഞ്ഞു.
https://www.facebook.com/Malayalivartha