എണ്ണവില ബാരലിന് 65 ഡോളര്‍ വരെയാകാന്‍ സാധ്യത
ബാരലിന് 55-65 ഡോളര്‍ എന്ന തോതിലെത്താനുള്ള സാധ്യതയുണ്ടെന്ന് ക്യുഎഫ്സി അതോറിറ്റി മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഹൈതം അല്‍ സലാമ പറഞ്ഞു. ബഹ്റൈനില്‍ നടന്ന ലോക ഇസ്ലാമിക ബാങ്കിങ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എണ്ണവിലയിടിയുന്നതിനെ തുടര്‍ന്നുളള വരുമാനനഷ്ടം നേരിടാന്‍ ജിസിസി രാജ്യങ്ങള്‍ തയാറെടുക്കുകയാണ്. സുസ്ഥിരവും ആരോഗ്യകരവുമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനായി മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി വരികയാണ്. എണ്ണവില നൂറു ഡോളറിനു മുകളില്‍ പോകാനുള്ള സാധ്യത വിരളമാണ്. പകരം 55-65 ഡോളര്‍ പരിധിയില്‍ എത്തുമെന്നാണു പ്രതീക്ഷ.
വന്‍കിട ഉല്പാദകര് അവരുടെ ഉല്പാദന പരിധി വീണ്ടും വിലയിരുത്തേണ്ട സ്ഥിതിക്കും ഇതു വഴിവയ്ക്കും. ഡ്രില്ലിങ് സാങ്കേതികവിദ്യ പുരോഗമിക്കുന്നതോടെ ഉല്പാദന ചെലവില്‍ കാര്യമായ കുറവുണ്ടാകും. ഇതു വിലയിടിവിനു കാരണമാകും. ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക വൈവിധ്യവല്‍കരണ ശ്രമങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഡോ. അല്‍ സലാമ പറഞ്ഞു.എണ്ണ വിലയിടിവു മുന്‍പേ തന്നെ കണക്കുകൂട്ടിയിരുന്നു. അതു നേരിടുന്ന ശ്രമങ്ങളും പദ്ധതികളും ഇതനുസരിച്ചു തയാറാക്കിയിരുന്നു. വിവിധ രാജ്യങ്ങളുടെ ദേശീയ ദര്‍ശന രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. എണ്ണവില പെട്ടെന്ന് ഇടിഞ്ഞതോടെ ഇതിനെ നേരിടാനുള്ള നടപടികളും വേഗം എടുക്കേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha