സൗദിയില്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം; പ്രതിമാസം 700 റിയാല്‍ വരെ
പ്രവാസികള്‍ക്ക് സൗദി അറേബ്യയില്‍ പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെയാണ് നികുതി.
സ്വദേശിവത്കരണത്തിന്റെ ഭാഗമായാണു നടപടികള്‍. പ്രവാസികളെ ശമ്ബളത്തിന്റെ അടിസ്ഥാനത്തില്‍ സ്ലാബുകളായി തിരിച്ചായിരിക്കും നികുതി നിശ്ചയിക്കുക. 700 റിയാല്‍വരെ നികുതി പ്രവാസികളില്‍നിന്ന് ഈടാക്കാനാണ് ആലോചനയുള്ളത്. ആശ്രിത വീസയിലെത്തുന്നവരും 400 റിയാല്‍ വരെ നികുതി അടയ്ക്കേണ്ടിവരും.സൗദി സര്‍ക്കാരിന്റെ 2017 ലെ സാമ്ബത്തിക ബജറ്റിലാണ് പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്.
അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കുള്ള സാമ്ബത്തിക നയരേഖ ധനകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു നികുതികള്‍. നികുതി നിശ്ചയിക്കുന്നതിന് പ്രവാസി ജീവനക്കാരെ ശമ്ബളത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ലാബുകളായി തിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആശ്രിത വീസയിലെത്തുന്നവര്‍ 200 മുതല്‍ 400 വരെ റിയാല്‍ ആയിരിക്കും നികുതിയായി അടയ്ക്കേണ്ടിവരുക.
പുതിയ നികുതികളിലൂടെ 2,40,000 റിയാല്‍ സമാഹരിക്കാനാകുമെന്നു ധനകാര്യമന്ത്രാലയം കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha