Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

24 DECEMBER 2016 06:55 AM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസത്തെ ശമ്ബളം നല്‍കും. കേസില്‍പ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അടിയന്തര ചികില്‍സക്കായി നാട്ടിലെത്തിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സംഘടനയ്ക്ക് ധനസഹായം നല്‍കും. പ്രവാസി ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി ദുബായിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ലേബര്‍ ക്യാമ്ബ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


മറ്റൊരു പ്രധാന പ്രശ്‌നം അടിയന്തിര ചികിത്സയ്ക്ക് നാട്ടിലേക്ക് എത്താന്‍ സാധിക്കുന്നില്ല എന്നതായിരുന്നു. പുതിയ പ്രഖ്യാപനത്തില്‍ അതും പിണറായി പരിഹരിച്ചു. അടിയന്തര ചികിത്സയ്ക്ക് നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കും. കേസില്‍ പെടുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ തയ്യാറാക്കും. സാമ്ബത്തിക ശേഷി പരിശോധിച്ച ശേഷം വിമാനടിക്കറ്റും ആംബുലന്‍സ് ചെലവും നല്‍കുന്ന കാര്യം തീരുമാനിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സംഘടനയ്ക്കു ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലന്വേഷകര്‍ക്കായി ജോബ് പോര്‍ട്ടലും, ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ക്ഷേമ പദ്ധതികളോടൊപ്പം തന്നെ യുഎഇയുമായി സഹകരിച്ച് കേരളടൂറിസം വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്. ദുബായില്‍ യുഎഇ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകമ്‌ബോഴായിരുന്നു ടൂറിസം വികസനകാര്യത്തില്‍ യുഎഇയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ടൂറിസം രംഗത്ത് വിസ്മയകരമായ കാര്യങ്ങളാണ് യുഎഇ നടപ്പാക്കുന്നത്. ഇവ കേരളത്തിലും നടപ്പാക്കുന്ന കാര്യം യുഎഇയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിക്കുന്ന കാര്യം യുഎഇ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭൂപ്രകൃതി വച്ചു നോക്കിയാല്‍ വലിയ രീതിയിലുള്ള വികസനം സാധ്യമാകും. ജുമൈറ അടക്കം യുഎഇയുടെ വികസനപദ്ധതികള്‍ക്കുള്ള ഉദാഹരണമാണ്. കടലോര ടൂറിസത്തില്‍ കേരളം ഉപയോഗിക്കുന്ന തീരദേശ മേഖലകള്‍ കുറവാണ്. കോവളവും വര്‍ക്കലയും മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമേ മലബാറില്‍ ധാരാളം കടലോര മേഖകള്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതുണ്ട്. ഇവയെയും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ വികസനത്തില്‍ ഗവേഷണ സ്ഥാപനം തുടങ്ങുന്ന കാര്യം ദുബായ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ദുബായിലും ചില ആയുര്‍വേദ പദ്ധതികള്‍ ആരംഭിക്കും. ഇത് കേരളത്തിലെയും ദുബായിലെയും ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. യുഎഇ മലയാളികള്‍ക്കായി സാംസ്‌കാരിക നിലയം ആരംഭിക്കുന്ന കാര്യം ദുബായ് സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ട്. യുഎഇയിലെ മലയാളികള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ സഹായിക്കും.മലയാളം കൂടി പഠിപ്പിക്കുന്ന പബ്ലിക് സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകളുടെ സൗകര്യത്തെ കുറിച്ചും സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (10 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (11 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (15 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (26 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (50 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends