Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

2017-ല്‍ യു.എ.ഇയില്‍ ദാനധര്‍മ വര്‍ഷാചരണം 

26 DECEMBER 2016 11:40 AM IST
മലയാളി വാര്‍ത്ത

പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി 2017-നെ പ്രഖ്യാപിച്ചു. യു.എ.ഇ ദാനധര്‍മങ്ങളുടെ രാജ്യമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു. ഈ നാടിന്റെ ജന്‍മം മുതല്‍ ആരംഭിച്ചതാണ് ദാനവും ധര്‍മവും. വായന വര്‍ഷാചരണം 2016 സമാപിക്കുന്നതോടെ ദാനധര്‍മ വര്‍ഷാചരണം 2017-ല്‍ ആരംഭിക്കും. ദാനധര്‍മങ്ങള്‍ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദാനധര്‍മ വര്‍ഷം ആചരിക്കുന്നത് മൂന്ന് മുഖ്യ അടിസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്. ഇതില്‍ ഒന്നാമത്തേത് സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതികളെ ഏകോപിപ്പിച്ച് രാജ്യപുരോഗതിക്കും വികസനത്തിനുമായി പ്രയോജനപ്പെടുത്തുകയെന്നതാണ്. രാജ്യത്തിന്റെ വികസനത്തിലേക്കുള്ള മുന്നേറ്റത്തില്‍ സംഭാവന നല്‍കാനും സമൂഹത്തെ സേവിക്കുന്നതിലുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാനും സ്വകാര്യ മേഖയില്‍ സാമൂഹിക ഉത്തരവാദിത്ത ബോധം വളര്‍ത്തുകയും ചെയ്യും. രണ്ടാമത്തേത് സന്നദ്ധപ്രവര്‍ത്തനത്തിനുള്ള താല്‍പര്യം പ്രോത്സാഹിപ്പിക്കുകയും സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ച് വിവിധ മേഖലകളില്‍ ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ്. രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധതയും കൂറും വരും തലമുറയില്‍ ദൃഢമാക്കുക എന്നതാണ് മൂന്നാമത്തേത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലോകത്തെ നിര്‍ഭാഗ്യവാന്മാരായ മനുഷ്യരെ സഹായിക്കുന്ന കാര്യത്തിലും അറിയപ്പെടുന്ന രാജ്യമാണ് യു.എ.ഇ. ലോകത്തെ പ്രമുഖ മനുഷ്യ സ്‌നേഹിയായിരുന്ന ശൈഖ് സായിദ് ബിന്‍ ആല്‍ നഹ്യാന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. ജീവകാരുണ്യമനുഷ്യ സ്‌നേഹ പ്രവര്‍ത്തനങ്ങളില്‍ മഹത്തായ മുന്നേറ്റം യു.എ.ഇ നടത്തിയിട്ടുണ്ടെന്നും ശൈഖ് ഖലീഫ കൂട്ടിച്ചേര്‍ത്തു.
2017 ദാനധര്‍മ വര്‍ഷമായി ആചരിക്കാനുള്ള ശൈഖ് ഖലീഫയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള സമഗ്രമായ ആസൂത്രണ രേഖ തയാറാക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആവശ്യപ്പെട്ടു. ഇതു വഴി സ്വകാര്യ, പൊതു മേഖലകളിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യു.എ.ഇയുടെ വികസന പ്രക്രിയയില്‍ ഫലപ്രദമായ രീതിയില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ വികസന പ്രയാണത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അതി പ്രധാനമായതിനാല്‍ ദാനധര്‍മ വര്‍ഷത്തിന്റെ പരിപാടികളും സംരംഭങ്ങളും സ്വകാര്യ മേഖലയെ സവിശേഷമായി ലക്ഷ്യം വെക്കുന്നതാണെന്ന് ശൈഖ് മുഹമ്മദ് എടുത്ത് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഒരു വര്‍ഷം അനുവദിച്ചത് ലോകത്തെ മനുഷ്യ സ്‌നേഹ പ്രവൃത്തികളില്‍ മുന്നില്‍ നില്‍ക്കുന്ന യു.എ.ഇയുടെ സ്ഥാനം വ്യക്തമാക്കുന്നതിനായിട്ടാണ്.
ഇതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി പറയുന്നതായും ശൈഖ് മുഹമ്മദ് അറിയിച്ചു. 
യു.എ.ഇ നേതാക്കളില്‍നിന്നും രാജ്യത്തെ ഉദാരമതികളായ ജനങ്ങളില്‍നിന്നും അറബ് മേഖലക്കും ലോകത്തിനാകെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്‍െയും പ്രത്യാശയുടെയും സന്ദേശമാണ് ദാനധര്‍മ വര്‍ഷാചരണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (9 minutes ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (37 minutes ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (42 minutes ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (58 minutes ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (1 hour ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (1 hour ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (1 hour ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (1 hour ago)

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.  (2 hours ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (2 hours ago)

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.  (2 hours ago)

കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വലഞ്ഞ് ജനം.... പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു, ജനങ്ങള്‍ പെരുവഴിയില്‍  (2 hours ago)

തൃശൂര്‍ സ്വദേശി മരിച്ചു.  (2 hours ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (2 hours ago)

Malayali Vartha Recommends