Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ നിരവധി പദ്ധതികള്‍

26 DECEMBER 2016 03:28 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനത്തിടെ നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രവാസികള്‍ സ്വാഗതം ചെയ്യുന്നു. ദുബായ് മീഡിയാ സിറ്റിയിലെ ആംഫി തീയറ്ററില്‍ പ്രവാസി മലയാളികള്‍ നല്‍കിയ വന്‍ സ്വീകരണ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രവാസികള്‍ക്കായുളള പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ സാഹചര്യത്തില്‍ ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സര്‍ക്കാര്‍ താങ്ങായുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി ലോകത്തെ ആഹ്‌ളാദിപ്പിക്കുകയാണ്. ഗള്‍ഫില്‍ നല്ല ജോലി തേട നല്ല രീതിയില്‍ ജീവിക്കുന്നവര്‍ തിരിച്ചോപോകുമ്പോള്‍ അത്തരം ആളുകളെ നല്ല രീതിയില്‍ പുനരധിവസിപ്പിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി ക്ഷേമത്തിനു പുതിയ നിയമ നിര്‍മ്മാണം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി കിട്ടും വരെ അടിയന്തര സാമ്പത്തിക സഹായം, നാട്ടില്‍ ജോലി ലഭ്യമാക്കാനായി പ്രത്യേക ജോബ് പോര്‍ട്ടല്‍, തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ 'തൊഴില്‍ നഷ്ട സുരക്ഷ' എന്ന നിലയില്‍ താല്‍ക്കാലിക സഹായമായി ആറു മാസത്തെ ശമ്പളം നല്‍കാന്‍ ശ്രമിക്കും. അതോടൊപ്പം ഇതര ആനുകൂല്യമൊന്നുമില്ലാത്ത വ്യക്തിയാണെങ്കില്‍ ഗള്‍ഫില്‍ ജോലിചെയ്ത ഓരോ വര്‍ഷത്തിനും ഓരോ മാസത്തെ ശമ്പളം എന്ന രീതിയില്‍ നല്‍കാനാകുമോയെന്നു പരിശോധിക്കും. മടങ്ങിവരുന്ന എല്ലാ പ്രവാസി കേരളീയര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ ലഭിക്കാനുള്ള യോഗ്യത ഉറപ്പുവരുത്തും. സാമ്പത്തിക മാന്ദ്യം പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടത്തിനും വരുമാനം കുറയാനുമൊക്കെ ഇടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

പ്രവാസികള്‍ക്കു മാത്രമായി പൂര്‍ണതോതിലുള്ള ജോബ് പോര്‍ട്ടല്‍ തുടങ്ങും. പ്രവാസി മലയാളിയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ ചരിത്രം, വൈദഗ്ധ്യം തുടങ്ങിയ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനാകും. തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍ക്ക് അത്തരം വിവരങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാന്‍ സൗകര്യം ചെയ്യും. വിവിധ കമ്പനികള്‍ക്ക് ഉചിതമായി ജോലിക്കാരെയും തിരിച്ചും കണ്ടത്തൊന്‍ പോര്‍ട്ടല്‍വഴി സാധിക്കും. തൊഴിലുടമകളുടെയും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും ചൂഷണത്തിനിരയായവരെ സംരക്ഷിക്കേണ്ടത് നാടിന്റെ ബാധ്യതയായാണ് കാണുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് ഈ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ നിരീക്ഷിച്ച് പ്രവര്‍ത്തന മികവിന്റ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്യും. ഈ പട്ടിക നോര്‍ക്കയുടെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തും. തൊഴിലന്വേഷകര്‍ക്ക് നല്ല ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളെ കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി പൂട്ടിക്കാന്‍ നടപടി സ്വീകരിക്കും. പ്രവാസി ക്ഷേമത്തിനായി പുതിയ നിയമ നിര്‍മ്മാണം കൊണ്ടുവരാന്‍ ശ്രമിക്കും. മിനിമം തൊഴില്‍ സമയം, നല്ല താമസ സൌകര്യം, കൃത്യമായ ശമ്പളം, യാത്രാവകാശം എന്നിവയെല്ലാം ഉറപ്പുവരുത്താന്‍ നിയമം ശരിയായ രീതിയില്‍ നടപ്പാക്കും. സമയത്തിന് ശമ്പളം ലഭ്യമാക്കാനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും ശ്രമിക്കും. നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് അന്വേഷിച്ചു കടുത്ത ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. 

മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലത്തിെക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പ്രത്യേക ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി നോക്കി പണ സഹായം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സഹായം, വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് ഇടം ഉറപ്പാക്കല്‍, വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള ആംബൂലന്‍സ് ഏര്‍പ്പെടുത്തല്‍ എന്നിവയെല്ലാം ഇതിന്റെ'ഭാഗമായി ചെയ്യൂമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കും. ഓരോ രാജ്യത്തെയും നിയമങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുകയും നിയമങ്ങളും ചട്ടങ്ങളുമടങ്ങിയ കൈപുസ്തകം നല്‍കുകയും ചെയ്യും. ഗള്‍ഫ് നാടുകളില്‍ കൂടുതല്‍ കേരള പബ്‌ളിക് സ്‌കൂളുകള്‍ തുടങ്ങുന്നത് പരിശോധിക്കും. ഗള്‍ഫില്‍ പഠനം നഷ്ടപ്പെടുന്നവര്‍ക്ക് കേരളത്തില്‍ പ്രവേശനം നല്‍കും. രക്ഷിതാവിന് തൊഴില്‍ നഷ്ടം കാരണം സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പ്രമുഖ വ്യവസായികളുടെ പങ്കാളിത്തത്തോടെ പ്രവാസി മലയാളി നിക്ഷേപ കൌണ്‍സിലും പ്രമോഷന്‍ സെല്ലും രൂപീകരിക്കും. പ്രവാസികളും അല്ലാത്തവരുമായി മലയാളികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കിക്കൊടുക്കാന്‍ ചെറുതും വലുതുമായ വ്യവസായ സംരം'ങ്ങള്‍ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗള്‍ഫിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടകള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വ്യാപകമായി സ്വഗതം ചെയ്യുകയാണ്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കും താങ്ങായി നാട്ടില്‍ സര്‍ക്കാര്‍ ഉണ്ടെന്ന് തോന്നല്‍ പ്രവാസികള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഹായിച്ചുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (3 minutes ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (31 minutes ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (36 minutes ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (52 minutes ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (1 hour ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (1 hour ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (1 hour ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (1 hour ago)

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.  (1 hour ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (2 hours ago)

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.  (2 hours ago)

കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വലഞ്ഞ് ജനം.... പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു, ജനങ്ങള്‍ പെരുവഴിയില്‍  (2 hours ago)

തൃശൂര്‍ സ്വദേശി മരിച്ചു.  (2 hours ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (2 hours ago)

Malayali Vartha Recommends