ട്രംപിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു.അധികാരമേറ്റെടുക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്ക്കുന്ന സാഹചര്യത്തിലാണ് ഇത്. വെളളിയാഴ്ചയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. വാഷിങ്ടണ്‍ മാര്‍ച്ചിനു സമാനമായ ജനമുന്നേറ്റമാണ് ട്രിംപിനെതിരെ നടക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. നോ ജസ്റ്റിസ്, നോ പീസ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. സംഘര്‍ഷഭരിതമായിരിക്കും ട്രിംപിന്റെ സ്ഥാനാരോഹണം. അമേരിക്കയില്‍ പൗരാവകാശപ്രവര്ത്തകനായിരുന്ന ജോണ്‍ ലൂയിസിനെ അപമാനിച്ച് സംസാരിച്ചതോടെയാണ് ട്രിംപിനെതിരെ കടുത്ത ജനരോഷമുണ്ടായത്. വനിതാസംഘടനകള്‍ ഈ മാസം 21 ന് ട്രിംപിനെതിരെ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചവരെ തെരുവില്‍ തന്നെയുണ്ടാകുമെന്നാണ് പ്രക്ഷോഭകരുടെ വാദം.
https://www.facebook.com/Malayalivartha