കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...

സങ്കടമടക്കാനാവാതെ.... ഒമാനിലെ സമൈലിൽ കൊല്ലം സ്വദേശി മരിച്ച നിലയിൽ . കൊല്ലം ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്.
15 വർഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച മുതൽ കാണാതായിരുന്ന രാമഭദ്രനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമാൽ സെൻട്രൽ ജയിലിലേക്കുള്ള വഴിയിലെ വാദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനത്തിലുള്ളത്. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്നാണ് കരുതുന്നത്.
പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha

























