Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ വസന്തോത്സവമായ ഹലാ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

16 JANUARY 2017 11:45 AM IST
മലയാളി വാര്‍ത്ത

കുവൈത്തിന്റെ വസന്തോത്സവമായി അറിയപ്പെടുന്ന ഹലാ ഫെസ്റ്റിവലിന്റെ 18ാമത് പതിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരിഫെബ്രുവരി മാസങ്ങളിലായാണ് ഹലാ ഉത്സവം നടക്കുന്നത്. കുവൈത്ത് സിറ്റി, സാല്‍മിയ ഭാഗങ്ങളിലായാണ് ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ സുപ്രധാന പരിപാടികള്‍ മിക്കതും നടക്കുന്നത. രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണര്‍വേകുന്ന നിരവധി പരിപാടികള്‍ ആഘോഷത്തില്‍ ഉണ്ടാകുമെന്ന് മീഡിയയുടെ ചുമതലയുള്ള സംഘാടക സമിതിയംഗം വലീദ് അല്‍ സഖാബി പറഞ്ഞു. ഗ്രീന്‍ ഐലന്‍ഡില്‍ നിരവധി പരിപാടികള്‍ അരങ്ങേറും. വൈകുന്നേരങ്ങളില്‍ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളില്‍ കല, വിനോദ പരിപാടികള്‍ നടക്കും. വിനോദപരിപാടികളുടെയും കായികമത്സരങ്ങളുടെയും വിവിധരൂപങ്ങള്‍ ഈ ആഘോഷത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബൗദ്ധിക, സാംസ്‌കാരിക, കലാമേഖലയിലെ പ്രമുഖര്‍ ഇതില്‍ സംബന്ധിക്കും. പരമ്പരാഗത വേഷങ്ങളിലുള്ള നര്‍ത്തകരും കലാകാരന്മാരും ഈ ദിവസങ്ങളില്‍ റോഡുകള്‍ കൈയടക്കും. വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായ പരിപാടികള്‍ ഓരോ തവണയും ഈ ഉത്സവത്തില്‍ ഉണ്ടാകാറുണ്ട്. 
ഇത്തവണത്തെ പ്രത്യേകത യുവാക്കളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും നവീനാശയങ്ങളുടെയും പ്രദര്‍ശനമായിരിക്കും. സ്വകാര്യ മേഖലയിലെ വിവിധ മാളുകളും ബിസിനസ് ഗ്രൂപ്പുകളും മേളയുമായി സഹകരിക്കും. ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയമായ വ്യാപാരോത്സവമാണ് കുവൈത്തിലെ ഹലാ ഫെബ്രുവരി ഫെസ്റ്റിവല്‍. ഒരുമാസത്തിനിടെ പത്ത് മില്യന്‍ സമ്മാനക്കൂപ്പണുകളും രണ്ടു മില്യന്‍ ഡോളറിന്റെ സമ്മാനങ്ങളും വിതരണംചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 20 ശതമാനം അധിക പങ്കാളിത്തമുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (11 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (18 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (46 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends