Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പ്രവാസി കമ്മീഷന്റെ ഇടപെടല്‍ 

16 JANUARY 2017 03:09 PM IST
മലയാളി വാര്‍ത്ത

നാട്ടിലത്തൊനാകാതെ സൗദിയില്‍ ശേഷിക്കുന്നവരെ കണ്ടത്തൊനാണ് പ്രവാസി കമ്മീഷന്റെ ആദ്യം ശ്രമം. വിഷയം കമീഷന്‍ അംഗമായ ദുബൈയിലെ വ്യവസായി ഡോ. ഷംസീര്‍ വയലിനെ ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. രക്ഷപ്പെടാനാകാതെ കുടുങ്ങിയിട്ടുള്ളവരെക്കുറിച്ച് ലഭ്യമായ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സൗദിയില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ ശ്രമം തുടങ്ങിയത്. സൗദിയില്‍ ജോലിതേടി പോയി വഞ്ചിതരായ വനിതകള്‍ ഭാരതീയ പ്രവാസി പഠനകേന്ദ്രം മേധാവിയും സംവിധായകനുമായ റഫീഖ് റാവുത്തറിനൊപ്പം എറണാകുളത്ത് നടത്തിയ വാര്‍ത്തസമ്മേളനം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് ഇടപെടല്‍. അന്യനാട്ടില്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ട പീഡനത്തിനിരയായി മടങ്ങിയത്തെി നേരിട്ട് പരാതി നല്‍കിയിട്ടും പൊലീസോ മറ്റ് അധികൃതരോ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വനിതകള്‍ വാര്‍ത്തസമ്മേളനത്തിനത്തെിയത്. 
2015 ജൂണ്‍ 15ന് കേന്ദ്ര സര്‍ക്കാര്‍ വീട്ടുജോലികള്‍ക്കായി ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് പോകുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇ മൈഗ്രേറ്റ് സിസ്റ്റം കൊണ്ടുവന്നിരുന്നു.ഈ സംവിധാനത്തെ മറികടന്നാണ് ഏജന്റുമാര്‍ സ്ത്രീകളെ വീട്ടുജോലിക്കായി സൗദിയില്‍ എത്തിച്ചിരുന്നത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി ചെന്നൈ, മുംബൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്ന് ദുബൈയിലത്തെിച്ച ശേഷം അവിടെനിന്ന് സൗദിയിലേക്ക് അയക്കുകയായിരുന്നു. തൊഴില്‍ കരാറും എമിഗ്രേഷന്‍ ക്‌ളിയറന്‍സും ഇല്ലാതെ ജോലിക്ക് പോയവരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. ഇത്തരത്തില്‍ 64 വീട്ടുജോലിക്കാരുള്ളതായാണ് ഭാരതീയ പ്രവാസി പഠനകേന്ദ്രം കണ്ടത്തെിയിത്. ഇതില്‍ 28 പേരെ എംബസി വഴി തിരിച്ചത്തെിക്കാന്‍ സംഘടനക്ക് കഴിഞ്ഞു. ശേഷിക്കുന്ന 36 പേരെക്കൂടി രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് പ്രവാസി സംഘടനകളുടെയും എംബസികളുടെയും സഹായത്തോടെ കമീഷന്‍ ഏറ്റെടുത്തിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് ഇത് ജനശ്രദ്ധയില്‍ കൊണ്ടുവന്ന റഫീഖ് റാവുത്തറില്‍നിന്ന് കമീഷന്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ചിലരെ കണ്ടെത്താനുളള ശ്രമങ്ങള്‍ പരാജയപ്പെടുന്നതായി ജസ്റ്റിസ് പി. ഭവദാസന്‍ പറഞ്ഞു.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (11 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (18 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (46 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends